ഈ രാശിക്കാരാണോ? സമ്പത്ത് പെരുകും, പുത്തന്‍ കാറും സ്വന്തമാക്കാം; 22 ദിവസം രാജാവിനെ പോലെ വാഴാം
ജ്യോതിഷപ്രകാരം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. ഏതൊരാളുടെയും രാശിയെ സ്വാധീനിക്കാന്‍ ഇത്തരം മാറ്റങ്ങള്‍ കൊണ്ട് സാധിക്കും. ഭാഗ്യ നിര്‍ഭാഗ്യങ്ങള് ഇതിനനുസരിച്ചാണ് നില്‍ക്കുന്നതെന്നാണ് വിശ്വാസം. അതുപോലെ ജ്യോതിഷത്തില്‍ ശുക്രനെ ഭൗതിക സുഖം, ധനം, ഐശ്വര്യം, കഴിവ് എന്നിവയുടെ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
ശുക്രന്റെ രാശിമാറ്റം അതുകൊണ്ട് എല്ലാ രാശിക്കാരെയും ഏത് തരത്തില്‍ വേണമെങ്കിലും ബാധിക്കാം. മാര്‍ച്ച് 31ന് ശുക്രന്‍ മീന രാശിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. ഏപ്രില്‍ 24 വരെ ശക്രന്‍ ഇവിടെ തുടരും. ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ സംഭവിക്കാന്‍ കാരണമാകും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ഈ രാശിക്കാര്‍ക്ക് ഇനിയുള്ള 22 ദിവസം അടിപൊളിയായിരിക്കും. വന്‍ നേട്ടങ്ങളാണ് ജീവിതത്തില്‍ ഇവരെ കാത്തിരിക്കുന്നത്.സുവര്‍ണകാലം ആരംഭിച്ചുവെന്ന് തന്നെ പറയാം. രാജയോഗത്തേക്കാള്‍ വലിയ നേട്ടങ്ങളാണ് ഇവര്‍ക്ക് ജീവിതത്തിലുണ്ടാവുക. ശുക്രന്റെ രാശിമാറ്റത്താല്‍ ഭാഗ്യത്തിന്റെ കടാക്ഷം ഇവര്‍ക്കൊപ്പമുണ്ടാവുക. അപ്രതീക്ഷിത ധനനേട്ടങ്ങള്‍ പലതും ജീവിതത്തിലേക്ക് കടന്നുവരും.
ഇടവം രാശിക്കാര്‍ക്ക് സമ്പത്ത് വന്ന നിറയുന്ന സമയം കൂടിയായിരിക്കും ഇത്. ഈരാശിക്കാരുടെ അധിപന്‍ ശുക്രനാണ്. അതുകൊണ്ട് വ്യാപാരത്തിലും ലാഭം ഇരട്ടിയായി മാറും. വലിയ ബിസിനസുകാരെ പരിചയപ്പെടുകയും, അത് ബിസിനസില്‍ ഭാവിയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനും ഇത് സഹായിക്കും. അടിമുടി സമ്പത്ത് ഉയരുന്ന കാര്യങ്ങളായിരിക്കും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക.
മിഥുനം: നേട്ടങ്ങളുടെ വലിയൊരു നിര തന്നെ മിഥുനം രാശിക്കാരെ തേടിയെത്തും. ഏറ്റവും ശുഭകരമായ കാലയളവായിരിക്കും ഈ രാശിക്കാര്‍ക്ക് അനുഭവപ്പെടുക. എന്ത് കാര്യവും നേട്ടങ്ങളില്‍ ചെന്ന് അവസാനിക്കും. കാരണം ഈ സംക്രമം മിഥുന രാശിയുടെ കര്‍മ ഭവനത്തിലാണ് നടക്കാന്‍ പോകുന്നത്. ഭാഗ്യം ഇവരെ എല്ലാ അര്‍ത്ഥത്തിലും കടാക്ഷിക്കും.
അതുകൊണ്ട് ജീവിതം ആകെ മാറും. ബിസിനസ് ചെയ്യൂന്നവരാണെങ്കില്‍ സാമ്പത്തിക ലാഭങ്ങള്‍ പലതും നിങ്ങള്‍ക്ക് സ്വന്തമാക്കാനാവും. വലിയ നേട്ടങ്ങള്‍ ബിസിനസില്‍ നിന്ന് ലഭിക്കും. നിങ്ങള്‍ വിചാരിക്കുന്ന എല്ലാ കാര്യങ്ങളും ഇതിലൂടെ നടത്താന്‍ സാധിക്കും. കരിയറിലാണെങ്കില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങളും വന്നെത്തും. അടിമുടി ഈ രാശിക്കാരുടെ ജീവിതം വേറെ ലെവലിലായിരിക്കും.
ധനു: ശുക്ര രാശി പരിവര്‍ത്തനം ധനു രാശിക്കാരെ സമ്പന്നതയിലേക്കാണ് നയിക്കുക. അനുകൂല ഫലങ്ങളാണ് ഈ രാശിക്കാര്‍ക്ക് ഉണ്ടാവുക. പല കാര്യങ്ങളും ഈ കാലയളവില്‍ സ്വന്തമാക്കാനാവും. കാരണം ഈ രാശിക്കാരുടെ നാലാം ഭവനത്തിലാണ് രാശിമാറ്റം സംഭവിക്കുക.
പുതിയ വാഹനം. വസ്തു എന്നിവ വാങ്ങാനുള്ള യോഗം ധനു രാശിക്കാര്‍ക്കുണ്ടാവും. ഇത് സാമ്പത്തിക നേട്ടങ്ങള്‍ വഴിയാണ് സാധ്യമാകുക. നിങ്ങളുടെ ബിസിനസ് അടക്കമുള്ള സാമ്പത്തിക കാര്യങ്ങളില്‍ നിന്ന് വന്‍ ലാഭം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. ജോലിയുള്ളവരാണെങ്കില്‍ ശമ്പളത്തിലും വലിയ വര്‍ധനവുണ്ടാകും. അതുപോലെ തൊഴില്‍ തേടിയാണ് നടക്കുന്നതെങ്കില്‍ മികച്ചൊരു ജോലി നിങ്ങള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications