Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് ഇരട്ടിയാകും.. പ്രൊമോഷന്‍ ഉറപ്പ്, വരുമാനവും കൂടും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിമാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും.

ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. ഐശ്വര്യം, സമ്പത്ത് എന്നിവയുടെ കാരകനെന്ന് അറിയപ്പെടുന്ന ഗ്രഹമാണ് ഇത്. ഇന്നലെ ശുക്രന്‍ രാശി മാറിയിരുന്നു. ധനു രാശിയില്‍ നിന്ന് മകരം രാശിയിലേക്കാണ് ശുക്രന്‍ എത്തിയിരിക്കുന്നത്. ശുക്രന്റെ രാശി മാറ്റം ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാര്‍ക്ക് ശുക്രന്റെ രാശി മാറ്റം ശുഭകരമാകുന്നത് എന്ന് നോക്കാം.

astrology

മേടം

ശുക്രന്റെ മകരം രാശിയിലെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കാന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാര്‍ക്കൊപ്പം ഉണ്ടാകും. ഇത് സാമ്പത്തിക പരാധീനതകള്‍ തീര്‍ക്കാന്‍ സഹായിക്കും.

മിഥുനം

ശുക്രന്റെ മകരം രാശിയിലെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളുകള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട വലിയ തുക തിരികെ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു.

ചിങ്ങം

ശുക്രന്റെ മകരം രാശിയിലെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വിദേശത്ത് ജോലി, പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രൊഫഷണല്‍ ജീവിതം മികച്ചതായിരിക്കും.

കുംഭം

ശുക്രന്റെ മകരം രാശിയിലെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. പ്രണയം വിവാഹത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+