വരുമാനം കുതിച്ചുയരും... ഒപ്പം പുതിയ വാഹനവും വാങ്ങും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാര്‍ക്കും ലഭിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിക്കും. നേരെ മറിച്ച് അശുഭ സ്ഥാനത്താണെങ്കില്‍ ദോഷങ്ങള്‍ പലതും നേരിടേണ്ടി വരും. ശുക്രന്‍ ആഡംബരവും സുഖസൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ശുക്രന്റെ രാശി മാറ്റം പ്രാധാന്യമര്‍ഹിക്കുന്നു.

കന്നി രാശിയില്‍ ആയിരുന്ന ശുക്രന്‍ ഡിസംബര്‍ 25 ന് ആണ് തുലാം രാശിയിലേക്ക് മാറിയത്. ഇനി ജനുവരി 18 വരെ തുലാം രാശിയില്‍ ആയിരിക്കും ശുക്രന്റെ സഞ്ചാരം. ഇതിന്റെ ഫലങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കും. ജനുവരി 18 ന് ശേഷം ശുക്രന്‍ വൃശ്ചികം രാശിയിലേക്ക് എത്തും. ഇതും എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ അനുകൂലമായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം ഏറെ ഗുണം ചെയ്യും. കരിയറില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും. നിലവില്‍ ജോലി ഉള്ളവരാണെങ്കിലും മെച്ചപ്പെട്ട ജോലി അവസരങ്ങള്‍ വന്ന് ചേരും. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വ്യാപാരം മെച്ചപ്പെടും.
ഇടവം
ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാള്‍ കാത്തിരുന്ന സന്താന ഭാഗ്യം കൈവരും
കര്‍ക്കിടകം
ശുക്രന്റെ സംക്രമണം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച സമയം. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധിക്കും.












Click it and Unblock the Notifications