Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതൽ 24 ദിവസം ഈ രാശിക്കാർക്ക് രാജാവിനെ പോലെ ജീവിക്കാം; പണം കുമിഞ്ഞുകൂടും, ജീവിതം പച്ചപിടിക്കും

​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാം രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ കാെണ്ടുവരും. നിശ്ചിത സമയങ്ങളിൽ ഗ്രഹങ്ങൾ രാശിക്കും ഗ്രഹത്തിനും വിധേയമാകും. അശുഭകരമായ മാറ്റങ്ങളും ശുഭകരമായ മാറ്റങ്ങളും ഉണ്ടാവും. ചില രാശിക്കാർക്ക് ഈ സമയത്ത് പുരോ​ഗതി ഉണ്ടാവും. സാമ്പത്തികമായി ഉയർച്ചയിലേക്ക് എത്തും. ജീവിതത്തിൽ സമ്പത്തും സമാധാനവും സന്തോഷവും ഉണ്ടാകും.

ജോലിയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രതിസന്ധകൾ ഈ സമയത്ത് ഇല്ലാതാവും. സന്തോഷവും സമൃദ്ധിയും നൽകുന്നതിന് പേരുകേട്ട ശുക്രൻ ഉടൻ മിഥുന രാശിയിൽ പ്രവേശിക്കും. 2024 ജൂൺ 12-ന് ശുക്രൻ ഇടവ രാശിയിൽ നിന്ന് മിഥുന രാശിയിലേക്ക് വൈകുന്നേരം 6:37-ന് നീങ്ങും. ഈ സംക്രമണം ജൂലൈ 7 വരെ നീണ്ടുനിൽക്കും.

astro

ഈ സംക്രമത്തിൻ്റെ പ്രഭാവം എല്ലാ രാശിചിഹ്നങ്ങളിലും വ്യത്യസ്ത സ്വാധീനങ്ങളോടെ ദൃശ്യമാകും. ഈ രാശി മാറ്റം മൂന്ന് രാശികളിൽ ലക്ഷ്മിയോഗം സൃഷ്ടിക്കും. ഈ രാശിക്കാരുടെ ജീവിതം പച്ചപിടിക്കും. ഇനി നേട്ടങ്ങളുടെയും ഉയർച്ചയുടെയും നേരമായിരിക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ ഉണ്ടാവുക എന്ന് നോക്കാം.

മേടം: മൂന്നാം ഭാവത്തിലൂടെയുള്ള ശുക്രൻ്റെ സംക്രമണം വലിയ നേട്ടങ്ങൾ നൽകും. മേടം രാശിക്കാർ അവരുടെ ജോലി പൂർത്തിയാക്കും. കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ടാകും. പ്രണയ ജീവിതം വിജയത്തിലെത്തും. ജോലി ശരിയാവാത്ത വിഷമം വേണ്ട. ഉടൻ തന്നെ നല്ല ശമ്പളം ലഭിക്കുന്ന ജോലി തന്നെ ശരിയാവും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല നേരം ആണ്. വീട് പണി പൂർത്തിയാവാത്തതിൽ ടെൻഷൻ വേണ്ട്. ഇനി പണികൾ വേ​ഗത്തിൽ നടക്കും. വളരെ അനുകൂലമായ നേരം ആണ്.

മിഥുനം: ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കുന്നതിനാൽ ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. പത്താം ഭാവാധിപനായ ശുക്രൻ ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ കൊണ്ടുവരും. ജോലിസ്ഥലത്ത് നിങ്ങളുടെ ശ്രമങ്ങളെ ഉദ്യോഗസ്ഥർ അഭിനന്ദിക്കും. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാവും. വൈകാതെ ജീവിതത്തിൽ സാമ്പത്തികമായി ഉയരത്തിലെത്തുകയും സന്തോഷകരമായ ജീവിതം ഉണ്ടാവുകയും ചെയ്യും.

ധനു: ശുക്രൻ ധനുരാശിക്ക് ആറ്, പതിനൊന്ന് ഭാവങ്ങളെ ഭരിക്കുന്നു. മിഥുന രാശിയിൽ പ്രവേശിച്ച ശേഷം ഏഴാം ഭാവത്തിൽ നിൽക്കും. സമ്പത്ത് നേട്ടങ്ങൾ, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികളുടെ പൂർത്തീകരണം, കുടുംബത്തോടൊപ്പം സന്തോഷമായ സമയം എന്നിവ പ്രതീക്ഷിക്കുക.

വിജയകരമായ സാമ്പത്തിക പങ്കാളിത്തത്തോടൊപ്പം ബിസിനസ് ലാഭവും സാമൂഹിക ബഹുമാനവും വർദ്ധിക്കും.വിവാഹം നോക്കുന്നവർക്ക് ഈ സമയത്ത് നല്ലൊരു ബന്ധം ലഭിക്കും. നിങ്ങളെ മാനസിക​മായി അലട്ടിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇനി ജീവിതത്തിൽ നല്ല നേരമാണ്. അനുകൂലമായിട്ടേ എല്ലാം നടക്കൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+