Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത മാസം ഇവരെ കാത്തിരിക്കുന്നത് സൗഭാഗ്യപ്പെരുമഴ..! ഈ രാശിക്കാരുടെ ശുക്രനുദിച്ചു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള ഈ മാറ്റത്തിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് മോശം ഫലമായിരിക്കും സമ്മാനിക്കുക. ഒമ്പത് ഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും ആണ് ജ്യോതിഷ പ്രകാരം വ്യക്തിയുടെ ജാതകത്തെ നിര്‍ണയിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

astrology

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങൡലൊന്നാണ് ശുക്രന്‍. അസുരഗുരു എന്നാണ് ശുക്രന്റെ വിശേഷണമെങ്കിലും ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. ഡിസംബര്‍ മാസത്തില്‍ ശുക്രന്‍ നാല് തവണയാണ് രാശിമാറുന്നത്.

ഡിസംബര്‍ 9-ന് വൈകുന്നേരം ശുക്രന്‍ അനിഴം നക്ഷത്രത്തില്‍ നിന്ന് തൃക്കേട്ട നക്ഷത്രത്തിലേക്ക് മാറും. പിന്നീട് ഡിസംബര്‍ 19-ന് ശുക്രന്‍ സൂര്യനെ വലം വെക്കുകയും ഡിസംബര്‍ 20-ന് ശുക്രന്‍ വൃശ്ചികം രാശിയില്‍ നിന്ന് ധനു രാശിയിലേക്ക് മാറുകയും ചെയ്യും. അന്നേ ദിവസം തന്നെ ശുക്രന്‍ മൂലം നക്ഷത്രത്തില്‍ നിന്ന് പൂരാടം നക്ഷത്രത്തിലേക്ക് മാറുന്നു. ശുക്രന്റെ ഈ മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണകരമാകുക എന്ന് നോക്കാം.

മിഥുനം

ഡിസംബറിലെ ശുക്രന്റെ രാശി മാറ്റം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ ഐശ്വര്യം നിറയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ പ്രകടമാകും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം കൂടുതല്‍ സന്തോഷകരമായ സമയം ചിലവഴിക്കുന്നതിന് സാധക്കും. സാമ്പത്തികമായും അനുകൂല സമയമാണ്.

കന്നി

കന്നി രാശിക്കാര്‍ക്ക് ഡിസംബറിലെ ശുക്രന്റെ രാശി മാറ്റം ഗുണം ചെയ്യും. ഗൃഹ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യനില മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും പ്രണയവും സ്നേഹവും നിലനില്‍ക്കും. ആസ്തി വര്‍ധിക്കാന്‍ സാധ്യത കാണുന്നു.

തുലാം

ഡിസംബറിലെ ശുക്രന്റെ രാശി മാറ്റം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതുവഴി സാമ്പത്തികമായി സ്ഥിരത പാലിക്കാന്‍ നിങ്ങള്‍ക്കാകും. പല മാറ്റങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ തേടി എത്തും. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഉണ്ടായിരിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ വലിയ ലാഭത്തിലേക്ക് എത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+