മനസില്‍ എന്തുവിചാരിച്ചാലും നടക്കും.. മംഗല്യഭാഗ്യവും തുറക്കുന്നു; ഈ രാശിക്കാര്‍ക്കിനി ശുക്രദശ

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജ്യോതിഷപരമായ സംഭവങ്ങള്‍ വ്യക്തികളുടെ ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയാണ് ജ്യോതിഷത്തിന്റെ അടിസ്ഥാന മൂലകങ്ങള്‍. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. കൂടാതെ 12 രാശികളും 27 നക്ഷത്രങ്ങളും കൂടിയുണ്ട്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയെ ആണ് നവഗ്രഹങ്ങളായി കണക്കാക്കിയിരിക്കുന്നത്. ഇവയില്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Shukra Gochar On Sravan

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ഏതൊരു വ്യക്തിയുടേയും ജനനം ഈ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

നവഗ്രഹങ്ങളെല്ലാം തന്നെ കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയ ജ്യോതിഷത്തില്‍ ഗ്രഹ സംക്രമണം എന്നാണ് അറിയപ്പെടുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. പക്ഷെ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുഗ്രഹമായിരിക്കും. അതേസമയം മറ്റ് ചിലര്‍ക്ക് ദോഷകരമായിരിക്കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുര ഗുരു എന്നാണ് അറിയപ്പെടുന്നതെങ്കിലും സമ്പത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദാതാവ് എന്ന വിശേഷണം കൂടി ശുക്രനുണ്ട്. ശുക്രന്‍ ജൂലൈ 29 ന് പുലര്‍ച്ചെ 4:56 ന് പൂര്‍വ്വ ഫാല്‍ഗുണി നക്ഷത്രം വിട്ട് ഉത്തര ഫാല്‍ഗുണി നക്ഷത്രത്തില്‍ പ്രവേശിക്കും. ശ്രാവണ മാസത്തിന് മുന്നോടിയായുള്ള ഈ സംക്രമണം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

ഓഗസ്റ്റ് 11 വരെ ശുക്രന്‍ ഈ നക്ഷത്രത്തില്‍ തുടരും. ശുക്രന്റെ ഈ നക്ഷത്ര സംക്രമണം എല്ലാവരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അളവറ്റ സമ്പത്താണ് ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം..

ഇടവം

ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ ഉത്തര ഫാല്‍ഗുണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റമോ ശമ്പള വര്‍ധനവോ ഉറപ്പിക്കാം. ഗ്രഹനില അനുകൂലമെങ്കില്‍ രണ്ടും സംഭവിക്കാനും സാധ്യതയുണ്ട്. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ നിന്ന് ആദരവോ പുരസ്‌കാരമോ ലഭിക്കാം. ദീര്‍ഘകാല സാമ്പത്തിക പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ കഴിയും.

മിഥുനം

ശുക്രന്റെ ഉത്തര ഫാല്‍ഗുണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യതയുണ്ട്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു തുക കൈയിലെത്തും. ഏറെ നാളായി അവിവിഹാതിരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയ ബന്ധം കൂടുതല്‍ ദൃഢമാകും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ ഉത്തര ഫാല്‍ഗുണി നക്ഷത്രത്തിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും ഐക്യവും വര്‍ധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥ യാത്ര പോകാനുള്ള സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+