തലവരമാറും; വീടെന്ന സ്വപ്നം സഫലമാകും, കടം തീർക്കും; ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി ദിവസങ്ങൾ മാത്രം
ശുക്രന്റെ അനുഗ്രഹം ലഭിച്ചാൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾ വന്നുചേരും. ജാതകത്തിൽ ശുക്രൻ ശുഭ സ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തിക്ക് ധനത്തിന് ഒരു കുറവും വരില്ല. ആഡംബര ജീവിതം നയിക്കാനുള്ള അവസരവും വന്നുചേരും. അത് കൊണ്ട് തന്നെ ശുക്രന്റെ സ്ഥാനമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലത്തും.
ജ്യോതിഷ പ്രകാരം മാർച്ച് മാസത്തിൽ രണ്ട് തവണ ശുക്രൻ രാശിമാറും. മാർച്ച് ഏഴിന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശേഷം മാർച്ച് 31 ന് ശുക്രൻ മീന രാശിയിലേക്ക് മാറും. മാർച്ച് മാസത്തിൽ രണ്ട് തവണ ശുക്രന്റെ രാശിയിൽ വരുന്ന മാറ്റം എല്ലാ രാശികളിലും വലിയ മാറ്റം വരുത്തും.

എന്നാൽ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വൻ മാറ്റങ്ങൾ സംഭവിക്കും. ഇവരുടെ ജീവിതം മാറിമറിയും. സമ്പത്ത് വർദ്ധിക്കും. സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. മാർച്ചിൽ ഭാഗ്യം സ്വന്തമാക്കുന്ന ആ രാശിക്കാർ ആരൊക്കെയാണെന്ന് അറിഞ്ഞാലോ?
മേടം: ശുക്രന്റെ രാശി മാറ്റം മേടം രാശിക്കാർക്ക് വളരെയധികം ഗുണങ്ങളാണ് ഉണ്ടാക്കുക. ഈ രാശിക്കാരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. കരിയറിൽ വലിയ അവസരങ്ങൾ ഈ രാശിക്കാർക്ക് വന്നുചേരും. സാമ്പത്തികമായ പ്രതിസന്ധി ഈ സമയത്ത് ഇല്ലാതാവും. പഴയ നിക്ഷേപത്തിലൂടെ നല്ല വരുമാനം ലഭിക്കും. ഈ സമയത്ത് നടത്തുന്ന നിക്ഷേപത്തിലൂടെ ലാഭം ലഭിക്കും. നല്ല നേരമാണ് ഇത്. മൊത്തത്തിൽ മാർച്ച് മാസം അനുകൂലമാണ്.
തുലാം: തുലാം രാശിക്കാരുടെ അധിപൻ ശുക്രനാണ്. മാർച്ചിൽ നടക്കുന്ന ശുക്രന്റെ രണ്ട് സംക്രമങ്ങളും ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ഹൾ നൽകും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ജീവിതത്തിൽ സന്തോഷം ഉണ്ടാവും. ഐശ്വര്യവും സമാധാനവും ഉണ്ടാവും. വാഹനം, വസ്തു, എന്നിവ വാങ്ങാനും അവസരം. ജോലിയിൽ സ്ഥാനക്കയറ്റം. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാവും. ദാമ്പത്യ ജീവിതത്തിൽ സമാധാനം വന്നുചേരും.
മകരം: ശുക്ര സംക്രമണം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ആണ് കൊണ്ടുവരിക. ഈ നേരത്ത് നിങ്ങൾക്ക് വലിയ ലാഭം ഉണ്ടാവും. സാമ്പത്തിക പുരോഗതി ഉണ്ടാനും. ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ സാധ്യത. വസ്തുവകകളിൽ നിന്ന് ലാഭം ഉണ്ടാവും. ആത്മവിശ്വാസം വർദ്ധിക്കും. കാര്യങ്ങൾ എടുത്ത് ചാട്ടമില്ലാതെ ചെയ്യുക.












Click it and Unblock the Notifications