തൊടുന്നതെല്ലാം പൊന്നാകും... ഇവരുടെ ശുക്രദശ ആരംഭിച്ചു, നവംബര്‍ 25 വരെ അടിപൊളി ജീവിതം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ ജ്യോതിഷത്തിന്റെ അടിസ്ഥാനം. ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിയുടെ ജാതകം നിര്‍ണയിക്കുന്നത്. ഒരു വ്യക്തിയുടെ ജനനശേഷം കുറിക്കപ്പെടുന്ന ജാതകം ജീവിത കാലയളവ് മുഴുവനുള്ള സംഭവങ്ങളെ ഗണിച്ച് നിര്‍ണയിക്കുന്നു.
ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. രാശികള്‍ 12 എണ്ണവും നക്ഷത്രങ്ങള്‍ 27 എണ്ണവും ഉണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്.
ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
കന്നി രാശിയില്‍ ആയിരുന്ന ശുക്രന്‍ ഇന്നലെ സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനി നവംബര്‍ 25 വരെ ശുക്രന്‍ ഇതേ രാശിയില്‍ തുടരും. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശക്തനായിരിക്കുമ്പോള്‍ ആ വ്യക്തി സാമ്പത്തികമായി അഭിവൃദ്ധിയുള്ളവരും ആഡംബരവും, സുഖസൗകര്യങ്ങളും നിറഞ്ഞവരുമായിത്തീരുമെന്നാണ് വിശ്വാസം. ശുക്രന്റെ തുലാം രാശിയിലേക്കുള്ള മാറ്റം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാഗ്യം കൊണ്ടുവരുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി സ്വപ്‌നം കാണുന്നവര്‍ക്കും അനുകൂലമായ സമയമായിരിക്കും. പുതിയ തൊഴിലവസരങ്ങള്‍ രൂപപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ആത്മവിശ്വാസം വര്‍ധിക്കും.
ഇടവം
ശുക്രന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ അധിപന്‍ ശുക്രനാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ സംക്രമണം ഇവര്‍ക്ക് ഏറെ ഗുണം ചെയ്യും. പുതിയ വാഹനമോ വസ്തുവോ വാങ്ങാന്‍ ശക്തമായ സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ രൂപപ്പെടും.
ചിങ്ങം
ശുക്രന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും.
കന്നി
ശുക്രന്റെ തുലാം രാശിയിലേക്കുള്ള പ്രവേശനം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.












Click it and Unblock the Notifications