Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം പൂത്തുലയും, ജോലിയില്‍ പ്രൊമോഷന്‍.. കൈ നിറയെ പണം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശികള്‍ക്കും രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഓരോ ഗ്രഹങ്ങളുടെയും രാശി മാറ്റത്തിന് വ്യക്തികളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ അവയുടെ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രന്‍. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാളുടെ ജീവിതം ഏറ്റവും മികച്ചതായി തീരും. നല്ലകാലം വരുന്നതിനെ ശുക്രനുദിച്ചു എന്ന് പൊതുവെ എല്ലാവരും പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ജൂലൈ 7 ന് ശുക്രന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുകയാണ്. അതിന് ശേഷം 23 ദിവസം ശുക്രന്‍ ചിങ്ങം രാശിയില്‍ ആയിരിക്കും സഞ്ചരിക്കുക.

astro

ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിയാണ് ചിങ്ങം. ഈ രാശിയില്‍ നിലവില്‍ ചൊവ്വ പ്രവേശിച്ചിട്ടുണ്ട്. ശുക്രനും കൂടി എത്തിച്ചേരുന്നതോടെ ചിങ്ങം രാശിയില്‍ ശുക്രന്‍-ചൊവ്വ സംയോഗവും നടക്കും. ഇത് ചില രാശിക്കാര്‍ക്ക് വലിയ സൗഭാഗ്യമാണ് സമ്മാനിക്കുക. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചിങ്ങം രാശിയിലെ ശുക്രന്‍-ചൊവ്വ സംയോഗം നേട്ടങ്ങള്‍ പ്രദാനം ചെയ്യുക എന്ന് നോക്കാം.

ഇടവം

ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ഇവരുടെ കുടുംബ ജീവിതം മെച്ചപ്പെട്ടതായിരിക്കും. വരുമാനത്തില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ നേട്ടം കൊയ്യാനാകും. വരുമാനത്തിലെ വര്‍ധനവ് നിങ്ങളുടെ ആസ്തിയിലും പ്രതിഫലിക്കും. ബാധ്യതകളെല്ലാം തീര്‍ത്ത് സ്വസ്ഥ ജീവിതം നയിക്കാനുള്ള സാധ്യത കാണുന്നു.

കര്‍ക്കടകം

ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമാണ്. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. അപ്രതീക്ഷിതമായി പ്രൊമോഷന്‍ ലഭിക്കും. ഇത് നിങ്ങളുടെ ശമ്പളത്തിലും പ്രതിഫലിക്കും. ഇക്കാലയളവിനിടയില്‍ ബാങ്ക് ബാലന്‍സ് വര്‍ധിക്കും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.

നിങ്ങളുടെ കഠിനാധ്വാനത്തിന് തക്ക പ്രതിഫലം തീര്‍ച്ചയായും ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടം കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാം.

കന്നി

ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം കന്നി രാശിക്കാര്‍ക്കും നേട്ടമുണ്ടാകും. ഈ രാശിക്കാരുടെ ഏത് ആഗ്രഹങ്ങളും സഫലമാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി രമ്യതയോടെ പരിഹരിക്കപ്പെടും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നേട്ടം. സമൂഹത്തില്‍ ആദരവും പ്രശസ്തിയും വര്‍ധിക്കും.

തുലാം

ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഇക്കാലയളവില്‍ നിങ്ങള്‍ സാമ്പത്തികമായി ശക്തരാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി ലഭിക്കാന്‍ സാധ്യത കാണുന്നു. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ഏറെ നാളായുള്ള പ്രണയബന്ധം വിവാഹത്തിലേക്ക് വഴി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+