ആഗസ്റ്റ് 1 മുതല്‍ ഇവരുടെ ശുക്രദശ ആരംഭിക്കും; ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ ഭാഗ്യകാലം

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ ഗ്രഹ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Shukra Gochar

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. അസുരഗുരു എന്ന വിശേഷണവും ശുക്രനുണ്ട്. ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് പറയപ്പെടുന്നത്. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നെല്ലാം പറയുന്നത് ഇതിനാലാണ്.

ആഗസ്റ്റ് ഒന്നിന് ശുക്രന്‍ സഞ്ചാരപാത മാറ്റാന്‍ പോകുകയാണ്. ഈ സുപ്രധാന മാറ്റത്തിലൂടെ ശുക്രന്‍ തെക്കോട്ട് സഞ്ചരിക്കുന്നു. ഇത് 12 രാശിക്കാരുടെ ജീവിതത്തിലും വ്യത്യസ്തമായ സ്വാധീനങ്ങളാണ് ചെലുത്തുന്നത്. എന്നാല്‍ ഇത് ചില രാശിക്കാര്‍ക്ക് ഏറെ അനുകൂലമായ സുവര്‍ണകാലം സമ്മാനിക്കുമെന്നാണ് ജ്യോതിഷ ശാസ്ത്രം വ്യക്തമാക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

ഇടവം

ശുക്രന്റെ രാശി മാറ്റം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് വലിയ രീതിയിലുള്ള ഭാഗ്യാനുഭവങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് രംഗത്തും വലിയ മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ രാശി മാറ്റം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം കൊയ്യാനും പഴയ ബാധ്യതകളില്‍ നിന്ന് മോചനം നേടാനും ഈ സമയം സഹായിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹത്തില്‍ കലാശിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞുനില്‍ക്കും.

തുലാം

ശുക്രന്റെ രാശിമാറ്റം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന് തക്കതായ അംഗീകാരം ഇവരെ തേടിയെത്തും. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും അതുവഴി സമ്പത്ത് വര്‍ധിപ്പിക്കാനും സാധിക്കും. കടബാധ്യതകള്‍ ഇല്ലാതാകുകയും പുതിയ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്യും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കും.

സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+