ഈ രാശിക്കാരാണോ? 13 ദിവസം കഴിഞ്ഞാല്‍ കാത്തിരിക്കുന്നത് വന്‍ സൗഭാഗ്യം, പുത്തന്‍ വീടും കാറും..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. സമ്പത്ത്, സമൃദ്ധി, ഐശ്വര്യം എന്നിവയുടെയെല്ലാം കാരകനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും വന്ന് ചേരും എന്നാണ് വിശ്വാസം. ഒരാള്‍ക്ക് നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്ന പ്രയോഗം പോലും ഇതിനെ അധികരിച്ച് വന്നതാണ്.

നിലവില്‍ കര്‍ക്കടകം രാശിയിലാണ് ശുക്രന്റെ സഞ്ചാരം. ചന്ദ്രന്റെ രാശിയാണ് ഇത്. എന്നാല്‍ ജൂലൈ 31 ന് ശുക്രന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിയാണ് ചിങ്ങം. ഓഗസ്റ്റ് 24 വരെ ചിങ്ങം രാശിയിലായിരിക്കും ശുക്രന്റെ സഞ്ചാരം. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ശുക്രന്റെ രാശി മാറ്റം ഏറെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.
മേടം
കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് ഏറെ ശുഭകരമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വീട്ടില്‍ സമാധാനവും സന്തോഷവും നിറയും. വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം.
കലാ കായിക മത്സരങ്ങളില്‍ തിളങ്ങാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം വരിക്കാനാകും. ഇത് സമൂഹത്തില്‍ പേരും പ്രശസ്തിയും സമ്മാനിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ സമയം ചെലവഴിക്കാനാകും. ദാമ്പത്യ ജീവിതം ശുഭകരമായിരിക്കും.
ചിങ്ങം
കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൈവരിക്കാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും.
വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് വിപുലീകരിക്കാന്‍ ആലോചിക്കുന്നവര്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു.
മിഥുനം
കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളെ ആഡംബര ജീവിതത്തിലേക്ക് നയിക്കും. തൊഴില്‍പരമായും സാമ്പത്തികമായും നിങ്ങള്‍ വളരെയധികം പുരോഗതി കൈവരിക്കും. പിതൃ സ്വത്ത് താനെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാനിടയാക്കും.
ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ഇക്കാലയളവില്‍ ബംപര്‍ ലോട്ടറി വരെ അടിക്കാന്‍ സാധ്യത കാണുന്നു. പുതിയ വാഹനം, വസ്തു, വീട് എന്നിവ വാങ്ങിക്കാനാകും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഇരട്ടി ലാഭം കൊയ്യാനാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘ യാത്ര നടത്താന്‍ അവസരം ലഭിക്കും.












Click it and Unblock the Notifications