അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചോളൂ; രാജയോഗം നിങ്ങളുടെ പിന്നാലെയുണ്ട്; ഈ രാശിക്കാരാണോ നിങ്ങള്‍
വ്യാഴത്തിന്റെയും ശുക്രന്റെയും കൂടിച്ചേരല്‍ ഇടവ രാശിക്കാരില്‍ അടിപൊളി സമയം സൃഷ്ടിക്കും.

ഗ്രഹങ്ങളുടെ രാശിമാറ്റം ശുഭകരവും അശുഭകരവുമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാം തന്നെ വലിയ പ്രാധാന്യത്തോടെയാണ് രാശിമാറ്റത്തെ നോക്കിക്കാണുന്നത്. ഒട്ടേറെ ഗ്രഹങ്ങള്‍ അടുത്തിടെയായി പുതിയ രാശിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇപ്പോഴിതാ 12 വര്‍ഷത്തിന് ശേഷം വ്യാഴം സ്വന്തം രാശിയായ മീന രാശിയില്‍ പ്രവേശിക്കുകയാണ്. എപ്പോഴും ഭാഗ്യവും സന്തോഷവും നല്‍കുന്ന ഗ്രഹമാണ് വ്യാഴം.

ശുക്രന്‍ മീന രാശിയിലേക്ക
ഇതോടൊപ്പം സ്‌നേഹം സൗന്ദര്യം എന്നീ വിശേഷണങ്ങളുള്ള ശുക്രന്‍ മീന രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതുകൊണ്ട് തന്നെ മീന രാശിയില്‍ വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം സൃഷ്ടിക്കപ്പെടും. വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം
വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം മേടരാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയം സൃഷ്ടിക്കും. ഇത്തരക്കാരുടെ ജീവിതത്തില്‍ സന്തോഷം വലിയ രീതിയില്‍ വര്‍ദ്ധിക്കും. ഒരുപാട് സന്തോഷം നിങ്ങളെ തേടിയെത്തും. ഭാഗ്യം കൂടെയുള്ളത് കൊണ്ട് തന്നെ പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും.

വിദേശ യാത്ര സ്വപ്നം
വിദേശത്ത് യാത്ര ചെയ്യണമെന്ന നിങ്ങളുടെ ഏറെ കാലത്തെ ആഗ്രഹം സഫലമാകും. നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും. ഭാഗ്യത്തിന്റെ സഹായത്താല്‍ പല ജോലികളും പൂര്‍ത്തിയാക്കും. ധനലാഭമുണ്ടാകും. നിങ്ങള്‍ മനസില്‍ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും നിറവേറും. വസ്തുവകകള്‍ വാങ്ങാനുള്ള അവസരങ്ങളുണ്ടാകും.

ഇടവം
ഇടവം രാശിക്കാര്‍ സംബന്ധിച്ച് ശുഭകരമാ ഒരുപാട് ഫലങ്ങള്‍ നല്‍കും. വ്യാഴത്തിന്റെയും ശുക്രന്റെയും കൂടിച്ചേരല്‍ ഇടവ രാശിക്കാരില്‍ അടിപൊളി സമയം സൃഷ്ടിക്കും. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. പുതിയ ജോലി നിങ്ങളെ തേടിയെത്തും. അവിവാഹിതരുടെ വിവാഹങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകം
വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം കര്‍ക്കിടകം രാശിക്കാര്‍ നേട്ടങ്ങളുടെ സമയമാണ് സൃഷ്ടിക്കുക. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. തൊഴില്‍ - വ്യാപാരം എന്നിലയില്‍ ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യാത്ര പോകാനുള്ള സാധ്യതയുണ്ട്. ഏറെ കാലമായി കാത്തിരുന്ന ജോലികളില്‍ വിജയം നേടിയെടുക്കാന്‍ സാധിക്കും.












Click it and Unblock the Notifications