Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും, ആഡംബര ജീവിതം തൊട്ടുമുന്നില്‍; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിമാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ശുക്രനും കേതുവും. സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ശുക്രന്‍ ഒരാളുടെ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ ഭാഗ്യങ്ങള്‍ ലഭിക്കും എന്നാണ് വിശ്വാസം. അടുത്തിടെ ശുക്രന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയില്‍ പ്രവേശിച്ചിരുന്നു. കേതു നേരത്തെ തന്നെ കന്നിയിലുണ്ട്.

astrology

ഇതോടെ കന്നി രാശിയില്‍ ശുക്രന്റെയും കേതുവിന്റെയും സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. 10 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു കൂടിച്ചേരല്‍ സംഭവിക്കുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. കന്നി രാശിയില്‍ രൂപപ്പെടുന്ന ശുക്രന്റെയും കേതുവിന്റെയും കൂടിച്ചേരല്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം

കന്നി രാശിയില്‍ രൂപപ്പെടുന്ന ശുക്രന്റെയും കേതുവിന്റെയും സംയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സാമ്പത്തികമായി അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ക്ക് വിരാമമാകും. വ്യവസായികള്‍ക്കും പ്രവാസികള്‍ക്കും വലിയ ലാഭം ഉണ്ടാക്കാന്‍ കഴിയും. മുന്‍കാല നിക്ഷേപങ്ങള്‍ നല്ല വരുമാനം നല്‍കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ചിങ്ങം

കന്നി രാശിയില്‍ രൂപപ്പെടുന്ന ശുക്രന്റെയും കേതുവിന്റെയും സംയോഗം ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം പൂവണിയും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്തിയേക്കും. സന്താനഭാഗ്യം ഉണ്ടാകും.

കന്നി

കന്നി രാശിയില്‍ രൂപപ്പെടുന്ന ശുക്രന്റെയും കേതുവിന്റെയും സംയോഗം കന്നി രാശിക്കാര്‍ക്കും ഏറെ ഗുണം ചെയ്യും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് വഴി മാറും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാം. കുടുംബത്തില്‍ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും. ആസ്തിയില്‍ രണ്ടിരട്ടി വരെ വര്‍ധനവുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+