Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നിലും പണത്തിലും ആറാടാം, 20 വര്‍ഷത്തേക്ക് രാജയോഗം... ശരിക്കും ശുക്രനുദിച്ചു; ഈ രാശിക്കാരാണോ?

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതത്തെ കുറിച്ച് ഗണിച്ച് പറയാന്‍ ജ്യോതിഷികള്‍ക്ക് ജ്യോതിഷം കൊണ്ട് സാധിക്കും എന്നാണ് വിശ്വാസം. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശി, നക്ഷത്രം എന്നിവയ്‌ക്കെല്ലാം സവിശേഷമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് പറയപ്പെടുന്നത്.

ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും പല തരത്തില്‍ പ്രതിഫലനമുണ്ടാക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്.

astrology

ശുക്രന്റെ രാശി സംക്രമവും നക്ഷത്ര സംക്രമവും എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ സവിശേഷമായ സ്വാധീനം ചെലുത്തുന്നു. ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമ്പാദ്യവും വര്‍ധിക്കും. അതിനാലാണ് നല്ല കാലം വരുന്നതിനെ ശുക്രനുദിച്ചു എന്ന് എല്ലാവരും വിശേഷിപ്പിക്കുന്നത്.

ശുക്രന്‍ മറ്റെല്ലാ ഗ്രഹങ്ങളേക്കാളും ശുഭഗ്രഹമായി കണക്കാക്കപ്പെടുന്നു. ശുക്ര മഹാദശ വിവിധ രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജ്യോതിഷ പ്രകാരം ശുക്ര മഹാദശ ഉള്ളവര്‍ ജീവിതത്തില്‍ എന്ത് ചെയ്താലും വലിയ നേട്ടങ്ങള്‍ ലഭിക്കും. ചില രാശിക്കാര്‍ക്ക് 20 വര്‍ഷം വരെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ ശുക്രദശയ്ക്ക് സാധിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

ഇടവം

ശുക്രമഹാദശ ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

തുലാം

തുലാം രാശിക്കാര്‍ക്ക് ശുക്രമഹാദശ ഏറെ ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം വരിക്കാം.

കന്നി

ശുക്രമഹാദശ കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ ലാഭം നിങ്ങളെ തേടിയെത്തും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+