Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് വന്ന് നിറയും, പുരോഗതിയുടെ പുതിയ പടവുകള്‍ കയറും, ധനയോഗം ഈ രാശിക്കാര്‍ക്കൊപ്പം

രാശിമാറ്റവും ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോജനവുമെല്ലാം ജ്യോതിഷത്തില്‍ എപ്പോഴും സംഭവിക്കുന്ന കാര്യങ്ങളാണ്. അത് ഓരോ രാശിക്കാരുടെ ജീവിതത്തില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തും. ധനവും മഹത്വവും നല്‍കുന്ന രണ്ട് രാശികളാണ് ശുക്രനും ചൊവ്വയും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഇവ തമ്മിലുള്ള സംഗമം പുതുവര്‍ഷത്തില്‍ ആരംഭിക്കുകയാണ്. ധനുരാശിയിലാണ് ഈ സംഗമം വരുന്നത്.

2024ന്റെ തുടക്കത്തില്‍ ഈ ഗ്രഹങ്ങള്‍ തമ്മില്‍ ഒന്നിക്കും. ജ്യോതിഷപ്രകാരം ശുക്രനും ചൊവ്വയും സൗഹൃദ ഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ ഇവ ചില രാശിക്കാരുടെ ജീവിതം ഐശ്വര്യപൂര്‍ണമാകും. അ വരുടെ ജീവിതത്തില്‍ മികച്ച നിരവധി കാര്യങ്ങള്‍ സംഭവിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ശുക്രന്റെയും ചൊവ്വയുടെ സംയോഗം ഈ രാശിക്കാര്‍ക്ക് ഒരുപാട് വലിയ സാമ്പത്തിക നേട്ടങ്ങള്‍ സമ്മാനിക്കും. ശുഭകരമായ സമയമാണ് ഇവര്‍ക്ക് വരാന്‍ പോകുന്നത്. നേട്ടങ്ങള്‍ ധാരാളം തേടിയെത്തും.

പങ്കാളിയില്‍ നിന്നെല്ലാം വലിയ പിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കും. പുതിയ ബന്ധം രൂപീകരിക്കുന്നതില്‍ മേടം രാശിക്കാര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. അത് കൊണ്ട് ഭാവിയില്‍ ഗുണങ്ങളുണ്ടാവും.

ചിങ്ങം: ഈ രാശിക്കാരെ കാത്തിരിക്കുന്നത് പുരോഗതിയുടെ കാലമാണ്. ചിങ്ങം രാശിക്കാരുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ചൊവ്വയുടെയും ശുക്രന്റെയും സംയോഗം രൂപപ്പെടുക. സ്വന്തം കുട്ടികളില്‍ നിന്ന് ഏറ്റവും ശുഭകരമായ വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ ധാരാളം സമ്പാദ്യങ്ങള്‍ ലഭിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാവും. ഭാഗ്യം ഇവര്‍ക്കൊപ്പം തന്നെ എപ്പോഴുമുണ്ടാവും.

മുന്‍കാലങ്ങളില്‍ പണം വേണ്ടത്ര നേടാനായിട്ടില്ലെങ്കില്‍ അതെല്ലാം പരിഹരിക്കപ്പെടും. ഇവര്‍ക്ക് ഈ കാലയളവില്‍ ധനയോഗത്താല്‍ ധാരാളം പണം ലഭിക്കും. അതുപോലെ പണം ലാഭിക്കാനും സാധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയ ബന്ധങ്ങളിലും വിജയം കൈവരിക്കാന്‍ സാധിക്കും.

കന്നി: ശുക്രന്റെയും ചൊവ്വയുടെ സംയോഗം കന്നി രാശിക്കാരുടെ ജീവിതം രാജകീയമാകും. ഏറ്റവും മികച്ച കാര്യങ്ങള്‍ മാത്രം ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. പ്രണയമുണ്ടെങ്കില്‍ അതില്‍ വിജയം നേടാനാവും.

കന്നി രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാവും. ഈ രാശിക്കാരുടെ സ്വഭാവത്തില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങളുണ്ടാവും ഏത് ജോലിയിലും പങ്കാളിയില്‍ നിന്നടക്കം വലിയ പിന്തുണയുണ്ടാവും.

വൃശ്ചികം: ഈ രാശിക്കാര്‍ക്ക് ശുക്രന്റെയും ചൊവ്വയുടെയും കൂടിച്ചേരലിലൂടെ ഏറ്റവും അനുകൂലമായ സാഹചര്യം രൂപപ്പെടും. ഏറ്റവും ഇഷ്ടപ്പെടുന്നവര്‍ ഒപ്പമുണ്ടാവും. ധനപരമായ നേട്ടങ്ങള്‍ ഒരുപാട് ഉണ്ടാവും.

ഏല്‍പ്പിക്കുന്ന ജോലികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏറ്റവും മികച്ച സമയം ഇവര്‍ക്കൊപ്പമുണ്ടാവും. പുരോഗതിയായിരിക്കും ഇവര്‍ക്ക് എല്ലാ കാര്യത്തിലും ഉണ്ടാവുക. അതിന് ഭാഗ്യത്തിന്റെ കടാക്ഷവുമുണ്ടാവും.

ധനു: ഈ രാശിക്കാരുടെ നല്ല ദിവസങ്ങളാണ് ആരംഭിക്കാന്‍ പോകുന്നത്. ധനു രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ സംയോഗം രൂപപ്പെടുക. ചൊവ്വ നിങ്ങളുടെ ധൈര്യവും ശക്തിയും അതുകൊണ്ട് വര്‍ധിപ്പിക്കും.

ദാമ്പത്യ ജീവിതവും അതിശയകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ഇവരെ കാത്തിരിക്കുന്നുണ്ട്. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. എല്ലാ കാര്യത്തിലും ഇവര്‍ക്ക് നേട്ടം മാത്രമേ ഉണ്ടാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+