Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും, ബംപര്‍ സമ്മാനം തൊട്ടടുത്ത്; ഇവരുടെ ശുക്രനുദിച്ചു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണപരമായിരിക്കും.

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് നല്ല കാര്യങ്ങള്‍ വന്ന് ചേരും. നല്ല സംഭവങ്ങള്‍ നടക്കുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്ന പ്രയോഗം പോലും നമ്മുടെ നാട്ടിലുണ്ട്. ശുക്രന്റെ സ്ഥാനത്തിനുണ്ടാകുന്ന ഏതൊരു മാറ്റവും പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.

astrology

ഇന്ന് മുതല്‍ ശുക്രന്‍ കര്‍ക്കടകം രാശിയില്‍ ആണ് സഞ്ചരിക്കാന്‍ പോകുന്നത്. കര്‍ക്കടകം രാശിയില്‍ നേര്‍രേഖയില്‍ ആയിരിക്കും ശുക്രന്റെ സഞ്ചാരം. ഇത് എല്ലാ രാശിക്കാരിലിും പ്രതിഫലിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കുക. ഈ കാലയളവില്‍ ചില രാശിക്കാര്‍ തൊടുന്നതെന്തും പൊന്നായി മാറും. ശുക്രന്റെ സംക്രമണത്തില്‍ നിന്നും ഏതൊക്കെ രാശിക്കാര്‍ക്കാണ് കൂടുതല്‍ ഗുണം ലഭിക്കുക എന്ന് നോക്കാം.

ഇടവം

കര്‍ക്കടകം രാശിയിലെ ശുക്രന്റെ നേര്‍രേഖയിലുള്ള സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഇക്കാലയളവില്‍ ഈ രാശിക്കാര്‍ക്ക് തൊഴില്‍പരമായി വളരെ അനുകൂലമായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. സുഹൃത്തുക്കളില്‍ നിന്ന് എല്ലാ കാര്യത്തിനും വലിയ പിന്തുണ ലഭിക്കും.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് വലിയ നേട്ടം കൈവരിക്കാം. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അര്‍ഹമായ അംഗീകാരവും പ്രശംസയും ലഭിക്കും. വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയം

കന്നി

കര്‍ക്കടകം രാശിയിലെ ശുക്രന്റെ നേര്‍രേഖയിലുള്ള സഞ്ചാരം കന്നി രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഇക്കാലയളവില്‍ നിങ്ങളെ തേടിയെത്തും. ബിസിനസില്‍ വലിയ ലാഭം കൊയ്യാനാകും. ഇക്കാലയളവില്‍ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും.

തുലാം

കര്‍ക്കടകം രാശിയിലെ ശുക്രന്റെ നേര്‍രേഖയിലുള്ള സഞ്ചാരം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. തുലാം രാശിക്കാര്‍ക്ക് ശുക്രസംക്രമണം പണത്തിനും സമ്പത്തിനും അനുകൂലമായിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും ബഹുമാനവും വര്‍ധിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നം സഫലമാകും. പ്രണയ ജീവിതം എന്നത്തേക്കാളും മികച്ചതായിരിക്കും.

ധനു

കര്‍ക്കടകം രാശിയിലെ ശുക്രന്റെ നേര്‍രേഖയിലുള്ള സഞ്ചാരം ധനു രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജില്‍ പുതിയ ജോലി ലഭിക്കും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. പൂര്‍വിക സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ഉണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ പലിശയടക്കം വലിയൊരു തുക കൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+