നാളെ മുതല്‍ തലവര മാറും... വെറുതെയിരുന്നാലും പണം പോക്കറ്റില്‍ നിറയും; ഇതാണോ നിങ്ങളുടെ രാശി?
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരു വ്യക്തിയുടേയും ജീവിതത്തെ കുറിച്ച് ഗണിച്ച് കണ്ടെത്താന്‍ ജാതകത്തിന്റെ സഹായാത്താല്‍ ജ്യോതിഷത്തിന് സാധിക്കും. വ്യക്തികളുടെ ജനന സമയം, ജന്മ നക്ഷത്രം, ഗ്രഹനില, രാശിക്കൂറ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്.
ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളെ ബാധിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ഉണ്ട്. ഈ ഗ്രഹങ്ങളും രാശികളും നക്ഷത്രങ്ങളും ആണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം.
ജ്യോതിഷം അനുസരിച്ച് ഏറെ പ്രത്യേകതകളുള്ള ഗ്രഹങ്ങളാണ് ശുക്രനും രാഹുവും. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനായ ശുക്രനെ അസുര ഗുരു എന്നാണ് വിശേഷിപ്പിക്കുന്നത്. ജ്യോതിഷപരമായി സാങ്കല്‍പ്പിക ഗ്രഹമാണ് ചതയം. ശുക്രന് ഫെബ്രുവരി 11 ന് രാഹുവിന്റെ നക്ഷത്രമായ ചതയത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. ഇത് ചില രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന് രാഹുവിന്റെ നക്ഷത്രമായ ചതയത്തിലേക്ക് പ്രവേശിക്കുന്നത് ഗുണം ചെയ്യും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും.
മിഥുനം
ശുക്രന് രാഹുവിന്റെ നക്ഷത്രമായ ചതയത്തിലേക്ക് പ്രവേശിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറിനും വഴി തെളിയും. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ആകര്‍ഷകമായ ശമ്പളത്തില്‍ തൊഴില്‍ അവസരം വന്നെത്തും.
തുലാം
ശുക്രന് രാഹുവിന്റെ നക്ഷത്രമായ ചതയത്തിലേക്ക് പ്രവേശിക്കുന്നത് തുലാം രാശിക്കാര്ക്ക്് ശുഭകരമായിരിക്കും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിച്ചേക്കാം.
ധനു
ധനു രാശിക്കാര്‍ക്ക് ശുക്രന് രാഹുവിന്റെ നക്ഷത്രമായ ചതയത്തിലേക്ക് പ്രവേശിക്കുന്നത് ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം കൂടെ ഉണ്ടായിരിക്കും. സ്ഥിരമായി ലോട്ടറി എടുക്കുന്നവരെ ഭാഗ്യം കടാക്ഷിക്കും. വലിയ തുക സമ്മാനമായി ലഭിക്കാന്‍ സാധ്യതയുണ്ട്.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications