പലവഴിക്ക് പണം കൈയിലെത്തും; ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?
ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രങ്ങളിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഈ സഞ്ചാര മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഇത് അനുകൂലമായ ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും ആഡംബരത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ് ശുക്രന്‍. അതുകൊണ്ടാണ് നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്ര ദശ ആരംഭിച്ചു എന്നൊക്കെ പറയുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭ സ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും എന്നാണ് പറയപ്പെടുന്നത്.
നിലവില്‍ ശുക്രന്‍ തിരുവാതിര നക്ഷത്രത്തിലാണ് വിരാജിക്കുന്നത്. എന്നാല്‍ മേയ് 31 ഞായറാഴ്ച പുലര്‍ച്ചെ 5:52 ന് ശുക്രന്‍ പുണര്‍തം നക്ഷത്രത്തില്‍ പ്രവേശിക്കുകയും ജൂണ്‍ 11 വരെ ഇവിടെ തുടരുകയും ചെയ്യും. വ്യാഴത്തിന്റെ നക്ഷത്രമാണ് പുണര്‍തം. വ്യാഴത്തിന്റെ ആധിപത്യമുള്ള നക്ഷത്രത്തിലേക്ക് ശുക്രന്‍ എത്തുന്നത് ശുഭകരമാണ് എന്നാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്.
ശുക്രന്റെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള പ്രവേശനം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് നിമിത്തം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വന്ന് ഭവിക്കുന്നത്. എന്തൊക്കെയാണ് ആ നേട്ടങ്ങള്‍ എന്ന് നമുക്കൊന്ന് പരിശോധിക്കാം....
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. കുടുംബത്തോടൊപ്പം ഏറെ കാലം ചെലവഴിക്കാന്‍ സാധിക്കും. കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കും. ഇത് നിങ്ങളെ സമ്പന്നരാക്കും.
ചിങ്ങം
ശുക്രന്റെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പല വഴിക്ക് പണം കൈയിലെത്തും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്ന് നിറയും. ജോലിയില്‍ സ്ഥാന ക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഉയരങ്ങളിലെത്താനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് ശുക്രന്റെ പുണര്‍തം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ശുഭകരമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കും. സാമ്പത്തിക പരാധീനതകള്‍ക്ക് വിരാമമാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ഏത് കാര്യത്തിനും പിന്തുണ ലഭിക്കും.















Click it and Unblock the Notifications