ഈ രാശിക്കാരുടെ കടബാധ്യതകൾ അവസാനിക്കും; അവിവാഹിതർക്ക് വിവാഹ സാധ്യത, ആഗ്രഹിച്ച ജോലിയും!
പൊതുവെ ശുക്രൻ വേദ ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുഭഗ്രഹങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ജീവിതത്തിലെ ലൈംഗികത, പ്രേമം, വിവാഹം, ലൗകിക സുഖങ്ങൾ, ആഡംബര വസ്‌തുക്കൾ, കല, സംഗീതം, നൃത്തം, സൗന്ദര്യബോധം, സമ്പത്ത്, വിനോദം തുടങ്ങിയ മേഖലകളെ ശുക്രൻ നിയന്ത്രിക്കുന്നുവെന്നും പറയപ്പെടുന്നു. സാധാരണയായി ശുക്രന്റെ ദശാകാലം 20 വർഷമായാണ് കണക്കാക്കുന്നത്.
ഉച്ചസ്ഥിതിയിൽ ശുക്രൻ ഉന്നതഫലങ്ങൾ നൽകുമെന്നാണ് കരുതുന്നത്. വിവാഹം ഉൾപ്പെടെ ഉന്നതകുലത്തിൽ നടക്കും. നീചസ്ഥിതിയിൽ ശുക്രൻ ബലഹീനതയും, സൗന്ദര്യത്തിൽ കുറവും, രതിലീലകളിൽ താൽപര്യക്കുറവും നൽകും. 7-ാം ഭാവത്തിലുള്ള ശുക്രൻ പ്രേമവിവാഹത്തിന് സാധ്യത നൽകുമെന്നും പറയപ്പെടുന്നു. ഇതൊക്കെയും പൊതുവായുള്ള ശുക്രനെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളാണ് താനും.

സാധാരണയായി ശുക്രൻ കലാപരമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും, ഗായകർ, നർത്തകർ, അഭിനേതാക്കൾ, ശിൽപികൾ, വിനോദ മേഖലയിൽ പ്രവർത്തിക്കുന്നവർ, സൗന്ദര്യസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് പ്രത്യേകമായ അനുഗ്രഹം നൽകുന്ന ഗ്രഹമാണ്. കാരണം ഈ മേഖലകളിലാണ് ശുക്രന്റെ നിയന്ത്രണം ശക്തമായി തന്നെ ഉണ്ടാവുക.
ഇക്കുറി എല്ലാവരും കാത്തിരുന്ന മാറ്റം കൊണ്ടുവരുന്നത് ശുക്രൻ ആണെന്ന പ്രത്യേകത കൂടിയുണ്ട്. മായാവി എന്നറിയപ്പെടുന്ന കേതുവിന്റെ മകം നക്ഷത്രത്തിൽ ശുക്രൻ പ്രവേശിക്കുന്നതിലൂടെ പല രാശിക്കാരും ഭാഗ്യത്തിന്റെ കൊടുമുടി കയറുമെന്നാണ് കരുതപ്പെടുന്നത്. ഇതിലൂടെ ചില്ലറ നേട്ടങ്ങൾ ആയിരിക്കില്ല ഈ കൂട്ടർക്ക് ലഭ്യമാവുക എന്നുറപ്പാണ്.
ശുക്രനെ കുറിച്ച് പറഞ്ഞത് പോലെ തന്നെ ജ്യോതിഷത്തിൽ മകം നക്ഷത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന് ശുഭകരവും അശുഭകരവുമായ വശങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അതിന്റെ അധിപൻ കേത ഗ്രഹമാണ്. ചിങ്ങം രാശിയിലാണ് ഇത് വരുന്നത്. പൊതുവെ ഈ നക്ഷത്ര സമൂഹത്തിൽ ജനിച്ചവരെ ഭാഗ്യവാന്മാരായി കണക്കാക്കുന്നു. കൂടാതെ അവർ സമ്പന്നതയുടെ ഉന്നതിയിലേക്ക് കുതിക്കുമെന്നും പറയാറുണ്ട്.
ശുക്രൻ സെപ്റ്റംബറിലാണ് കേതുവിന്റെ നക്ഷത്രമായ മകത്തിൽ പ്രവേശിക്കുക. ഇത് ഒട്ടുമിക്ക എല്ലാ രാശികളെയും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. വേദ ജ്യോതിഷത്തിൽ കേതുവും ശുക്രനും പരസ്‌പരം സുഹൃത്തുൾ ആണെന്നതാണ് പ്രധാന കാര്യം. ഇക്കാരണത്താൽ തന്നെ ഇവ രണ്ടും കൂടിച്ചേരുന്നത് വളരെ അനുകൂലമായിരിക്കും. ഏതൊക്കെ രാശികൾക്ക് നേട്ടം ലഭിക്കുമെന്ന് നോക്കാം.
മേടം രാശി: ഇവർക്ക് ശുക്രന്റെ അനുഗ്രഹം കിട്ടുമെന്നത് തീർച്ചയാണ്. ഇവരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വർധിക്കും. കൂടാതെ പണത്തിന്റെ വരവ് കൂടും. കടബാധ്യതയിൽ നിന്ന് മുക്തി, വീട്ടിലും കുടുംബത്തിലും സന്തോഷം, ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഗുണം ഉറപ്പാണ്. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് തന്നെ വന്നുചേരും.
തുലാം രാശി: സവിശേഷമായ സാഹചര്യത്തിൽ തുലാം രാശിക്കാർക്ക് ഒട്ടേറെ നേട്ടങ്ങൾ ലഭിക്കുമെന്നതാണ് ഗുണം. ഇവർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കും. കൂടാതെ സ്ഥാനക്കയറ്റത്തിന് ശക്തമായ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇവർക്ക് കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യത ഏറെയാണ്. ഇവർക്ക് ആഗ്രഹിച്ച ജോലി തന്നെ ലഭിച്ചേക്കാം. ഇവരുടെ സാമ്പത്തിക വശം കൂടുതൽ ശക്തിപ്പെടുത്തും.
കുംഭം രാശി: ശുക്രന്റെ ഈ മാറ്റം കുംഭം രാശിക്കാർക്കും ഒരു അനുഗ്രഹമായിരിക്കും എന്നത് ഉറപ്പാണ്. ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ അവസാനിക്കുകയും അവർക്കിടയിലെ സ്നേഹം കൂടുകയും ചെയ്യും. അവിവാഹിതർക്ക് ഈ സമയത്ത് വിവാഹ സാധ്യത കൂടുതലാണ്. ഇവർക്ക് നിക്ഷേപങ്ങളിൽ ലാഭം ഉയരും. കൂടാതെ വരുമാനം വർധിക്കുകയും ചെയ്യും. കുംഭം രാശിക്കാരുടെ വ്യക്തിത്വം കൂടുതൽ ആകർഷകമാകാൻ ആണ് സാധ്യത. രോഗങ്ങളിൽ നിന്ന് ഇവർക്ക് മുക്തി ലഭിക്കും.












Click it and Unblock the Notifications