Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുക്രദശ എന്ന് പറഞ്ഞാല്‍ ഇതാണ്.. ഏപ്രില്‍ 27 മുതല്‍ ജീവിതം മാറും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശികളിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

എണ്ണയുമായി വന്ന ഇന്ത്യൻ ടാങ്കറിന് നേരെ ഇറാന്റെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ സ്ഥിതി ഗുരുതരം
എണ്ണയുമായി വന്ന ഇന്ത്യൻ ടാങ്കറിന് നേരെ ഇറാന്റെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ സ്ഥിതി ഗുരുതരം

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Shukra Nakshathra Parivartan

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. അസുരഗുരുവായ ശുക്രനെ സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ കാരകനായാണ് വിശേഷിപ്പിക്കുന്നത്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളുണ്ടാകും എന്നാണ് പറയപ്പെടുന്നത്. നിലവില്‍ ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തിലാണ് സഞ്ചരിക്കുന്നത്.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗള്‍ഫ് സര്‍വീസ് എണ്ണം കൂട്ടി, കോഴിക്കോട് യാത്ര എളുപ്പമാക്കി ഒമാന്‍ എയര്‍
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗള്‍ഫ് സര്‍വീസ് എണ്ണം കൂട്ടി, കോഴിക്കോട് യാത്ര എളുപ്പമാക്കി ഒമാന്‍ എയര്‍

ഈ സമയം തന്നെ ശുക്രന്‍ നക്ഷത്രവും മാറും. നിലവില്‍ കാര്‍ത്തിക നക്ഷത്രത്തിലുള്ള ശുക്രന്‍ ഏപ്രില്‍ 27 ന് രാത്രി 9:08 ന് ശുക്രന്‍ രോഹിണി നക്ഷത്രത്തില്‍ പ്രവേശിക്കും. ചന്ദ്രന്‍ ഭരിക്കുന്ന രോഹിണി നക്ഷത്രത്തിലെ ശുക്രന്റെ ഈ സംക്രമണം പ്രത്യേകിച്ചും പ്രാധാന്യമര്‍ഹിക്കുന്നതാണ്. മേയ് 8 വരെ ശുക്രന്‍ രോഹിണി നക്ഷത്രത്തിലായിരിക്കും വസിക്കുന്നത്. അതിന് ശേഷം മകയിരം നക്ഷത്രത്തിലേക്ക് പ്രവേശിക്കും.

ആകാശത്തിലെ 27 നക്ഷത്രങ്ങളില്‍ നാലാമത്തേതാണ് രോഹിണി. അതിനാല്‍ തന്നെ ശുക്രന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള പ്രവേശനത്തിന് സവിശേഷമായ പ്രാധാന്യവുമുണ്ട്. ശുക്രന്റെ ഈ നക്ഷത്ര മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ശുക്രന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള സംക്രമണം ഏതൊക്കെ രാശികള്‍ക്ക് ഗുണം നല്‍കുമെന്ന് നോക്കാം.

ഡിജിറ്റൽ സ്വർണ്ണത്തിന് ഓഫർ പെരുമഴ; ഇത് കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം
ഡിജിറ്റൽ സ്വർണ്ണത്തിന് ഓഫർ പെരുമഴ; ഇത് കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം

ഇടവം

ശുക്രന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്നഭാവത്തില്‍ ആണ് സംക്രമണം നടക്കുന്നത്. അതിനാല്‍ വ്യക്തിജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള സംക്രമണം ഗുണം ചെയ്യും. ഈ രാശിക്കാരുടെ സംക്രമണ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് ശുക്രന്‍ സംക്രമിക്കുന്നത്. അതിനാല്‍ കരിയറില്‍ മികച്ച ഉയരങ്ങള്‍ കീഴടക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലി നോക്കുന്നവര്‍ക്കും അനുകൂലമായ സമയം.

മകരം

ശുക്രന്റെ രോഹിണി നക്ഷത്രത്തിലേക്കുള്ള സംക്രമണം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തിലെ അഞ്ചാം ഭാവത്തിലാണ് ഈ സംക്രമണം നടക്കുന്നത്. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+