Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറ്റത്തൊരു പുത്തന്‍ കാര്‍, കൈ നിറയെ ആഡംബര സമ്മാനങ്ങള്‍; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിശാസ്ത്രപ്രകാരം ഏറെ ഗുണങ്ങളുള്ള ഗ്രഹമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതരസാധാരണമായ നേട്ടങ്ങള്‍ ലഭിക്കും എന്നാണ് വിശ്വാസം. ജ്യോതിഷം അനുസരിച്ച് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും കാരകനാണ് ശുക്രന്‍. നിലവില്‍ തുലാം രാശിയില്‍ ഉള്ള ശുക്രന്‍ ഈ വര്‍ഷം അവസാനം വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കും.

astrology

ശുക്രന്റെ രാശി മാറ്റം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അമൂല്യമായ നേട്ടമാണ് ലഭിക്കാന്‍ പോകുന്നത്. സാമ്പത്തികമായി വലിയ വിജയം നേടാന്‍ ഇവര്‍ക്കാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ പരിവര്‍ത്തനം അനുകൂലമാകാന്‍ പോകുന്നത് എന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ പരിവര്‍ത്തനം ഏറെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് ഈ ദിവസം ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ബിസിനസില്‍ വലിയ വിജയം കൊയ്യാനാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വരാന്‍ സാധ്യത കാണുന്നു. സാമ്പത്തികമായി വലിയ അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കും.

കര്‍ക്കടകം

കര്‍ക്കടകം രാശിക്കാര്‍ക്ക് ശുക്രന്റെ പരിവര്‍ത്തനം അനുകൂലമായിരിക്കും. ഈ സമയം ശുക്രന്‍ അനുരാധ നക്ഷത്രത്തില്‍ പ്രവേശിക്കുകയും നിങ്ങളുടെ ദൃശ്യ ജാതകത്തിന്റെ അഞ്ചാം ഭാവത്തില്‍ ഇരിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഈ രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്.

പുതിയ വാഹനം, വീട് എന്നിവ വാങ്ങാന്‍ സാധ്യത കാണുന്നു. ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും. ഈ കാലയളവില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് ഭാവിയില്‍ വലിയ വരുമാനം നല്‍കാനുള്ള സാധ്യത കൂടുതലാണ്. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ പരിവര്‍ത്തനം ഗുണം ചെയ്യും. ഇവരുടെ കുടുംബജീവിതം മികച്ചതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ഉറപ്പാണ്. ആഡംബര വസ്തുക്കള്‍ വാങ്ങുന്നതില്‍ നിങ്ങള്‍ വിജയം കണ്ടെത്തും. കൃഷി, വ്യവസായം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+