Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളവും സമ്പത്തും ഇരട്ടിക്കും... കൈനിറയെ പൊന്ന്; ഈ രാശിക്കാര്‍ക്ക് ശുക്രനുദിച്ചു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്താറുണ്ട്.

എന്നാല്‍ അത് പലതരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അത് വിപരീതമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

astrology

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. ശുക്രന്‍ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് എല്ലാ സാമ്പത്തിക നേട്ടങ്ങളും കൈവരിക്കാന്‍ സാധിക്കും എന്നാണ് വിശ്വാസം. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇതിനെയാണ്.

നിലവില്‍ ധനു രാശിയില്‍ ആണ് ശുക്രന്‍. ഇനി ഡിസംബര്‍ 30 ന് ശുക്രന്‍ പൂരാടം നക്ഷത്രത്തിലേക്ക് കൂടി കടക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില ശുക്രന്റെ നക്ഷത്ര പരിവര്‍ത്തനത്തിന്റെ ഫലമായി ചില രാശിചിഹ്നങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കുകയും സമ്പത്തില്‍ ഗണ്യമായ വര്‍ധനവിന് കാരണമാവുകയും ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

ധനു

ശുക്രന്‍ പൂരാടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സാമ്പത്തികമായി വലിയ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.

തുലാം

തുലാം രാശിക്കാര്‍ക്ക് ശുക്രന്‍ പൂരാടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് ശുഭകരമായിരിക്കും. ഈ സമയത്ത് അളവറ്റ ധനം നിങ്ങളുടെ കൈയിലേക്ക് എത്തിച്ചേരും. ഏറെ നാളായി പ്രണയ ബന്ധം തുടരുന്നവര്‍ക്ക് മനോഹരമായ വിവാഹ ജീവിതം ആസ്വദിക്കാന്‍ കഴിയും. ദീര്‍ഘ കാലമായി നിലനില്‍ക്കുന്ന ഏതൊരു സാമ്പത്തിക തര്‍ക്കവും പരിഹരിക്കപ്പെട്ടേക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

മേടം

ശുക്രന്‍ പൂരാടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തേടി പുതിയ അവസരങ്ങള്‍ വന്നെത്തും. ആരോഗ്യം മെച്ചപ്പെടും. മാനസിക സമ്മര്‍ദ്ദം കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+