ഒരുമാസത്തിനുള്ളില്‍ ഇവര്‍ക്ക് രാജയോഗത്തിന് സമാനമായ നേട്ടങ്ങള്‍; നിങ്ങളുടെ രാശി ഇതാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരേയും വിവിധ തരത്തില്‍ സ്വാധീനിക്കും. ചില രാശിക്കാരുടെ ജീവിതത്തില്‍ ഗ്രഹ സംക്രമണം അനുകൂലമായ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുക.
എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് കൈവരിക്കാന്‍ സാധിക്കുക. നല്ല കാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇതിനാലാണ്.

ജൂലൈ 20 ന് ശുക്രന്‍ ഗ്രഹങ്ങളുടെ സേനാപതി എന്ന് അറിയപ്പെടുന്ന ചൊവ്വയുടെ മകയിരം നക്ഷത്രത്തില്‍ പ്രവേശിക്കും. 27 നക്ഷത്രങ്ങളില്‍ ഒന്നായ ഇത് ഇടവം, മിഥുനം രാശികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായ നേട്ടങ്ങള്‍ സമ്മാനിക്കുക എന്ന് നമുക്ക് നോക്കാം.
മിഥുനം
മകയിരം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ വരുമാനം നിങ്ങളിലേക്ക് എത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.
ഇതെല്ലാം നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. കുടുംബത്തില്‍ വിവാഹം, വിവാഹ നിശ്ചയം, ജനനം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ മികച്ച വിജയം കൊയ്യാനാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും.
മേടം
മകയിരം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സഞ്ചാരം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. കാരണം ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടി നിങ്ങള്‍ക്കൊപ്പമുണ്ടാകും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാം.
വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാം. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനും കാരണമാകുന്നു. ബിസിനസ് രംഗത്ത് വലിയ വിജയം കൊയ്യാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങളുടെ കരിയറിന് ഗുണം ചെയ്യും. ജീവിതത്തില്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കും.
കന്നി
മകയിരം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പങ്കാളിക്കൊപ്പം മികച്ച സമയം ചെലവഴിക്കാനാകും. കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം കൊയ്യാം. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും.












Click it and Unblock the Notifications