Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് മുതല്‍ ശുക്രദശ ആരംഭിച്ചു... ഈ രാശിക്കാര്‍ക്കിനി വെറുതെയിരുന്നാലും പണം പോക്കറ്റിലെത്തും

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇതില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. രാശികള്‍ 12 എണ്ണമാണ്.

ഭരണം പോയി, ഇപ്പോൾ പാർട്ടിയും കൈവിട്ടു! മമതയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നു? ഞെട്ടിക്കുന്ന നീക്കം
ഭരണം പോയി, ഇപ്പോൾ പാർട്ടിയും കൈവിട്ടു! മമതയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നു? ഞെട്ടിക്കുന്ന നീക്കം

മേടം, മീനം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

Shukra Nakshatra Gochar

ജ്യോതിഷത്തില്‍ ഭൗതിക സുഖങ്ങളുടെയും സമ്പത്ത്, സമൃദ്ധി എന്നിവയുടെയും പ്രണയത്തിന്റെയും പ്രതീകമായാണ് ശുക്രനെ കണക്കാക്കുന്നത്. അസുരഗുരുവാണെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയും ആഡംബരങ്ങളും വന്നുചേരുന്നതില്‍ ശുക്രന്റെ സ്വാധീനം വളരെ വലുതാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ ഓരോ നക്ഷത്ര മാറ്റവും മനുഷ്യജീവിതത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും വഴിതെളിക്കാറുണ്ട്.

ശിവസേന എംപിമാര്‍ കൂട്ടത്തോടെ കളംമാറി; ബിജെപിക്ക് കരുത്ത് കൂടും, ഉദ്ധവ് താക്കറെ പക്ഷം വീണു
ശിവസേന എംപിമാര്‍ കൂട്ടത്തോടെ കളംമാറി; ബിജെപിക്ക് കരുത്ത് കൂടും, ഉദ്ധവ് താക്കറെ പക്ഷം വീണു

ജൂണ്‍ 23-ന് അതായത് ഇന്ന്, ആയില്യം നക്ഷത്രത്തിലേക്ക് ശുക്രന്‍ പ്രവേശിച്ചിരിക്കുകയാണ്. ആയില്യം നക്ഷത്രത്തിന്റെ അധിപന്‍ ബുധനാണ്. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നും ബുദ്ധി, അറിവ് എന്നിവയുടെ കാരകന്‍ എന്നുമാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ശുക്രന്റെ സംക്രമണത്തോടെ സമ്പത്തിന്റെയും ബുദ്ധിയുടെയും കാരകന്മാര്‍ തമ്മിലുള്ള വിചിത്രമായ ഒത്തുചേരല്‍ സംഭവിക്കും.

പഞ്ചാംഗ കണക്കുകൂട്ടലുകള്‍ പ്രകാരം ഈ രാശിമാറ്റം ചില ആളുകളില്‍ പെട്ടെന്നുള്ള ധനലാഭത്തിനും പ്രശസ്തിക്കും കാരണമാകും. തൊഴില്‍ മേഖലയിലെ കഠിനാധ്വാനത്തിന് മികച്ച പ്രതിഫലം ലഭിക്കാനും കരിയറിലെ പ്രതിസന്ധികളെ മറികടക്കാനും ഇക്കാലയളവില്‍ സാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സംക്രമണം അനുകൂലമായി തീരുക എന്ന് നോക്കാം.

ഖത്തര്‍ ഗ്യാസ് പ്ലാന്റ് സ്‌ഫോടനം; മരിച്ചവരില്‍ 12 പേരും ഇന്ത്യക്കാര്‍, അന്വേഷണം പ്രഖ്യാപിച്ചു
ഖത്തര്‍ ഗ്യാസ് പ്ലാന്റ് സ്‌ഫോടനം; മരിച്ചവരില്‍ 12 പേരും ഇന്ത്യക്കാര്‍, അന്വേഷണം പ്രഖ്യാപിച്ചു

ഇടവം

ആയില്യം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇടവം രാശിയുടെ അധിപനാണ് ശുക്രന്‍. അതിനാല്‍ തന്നെ സ്വന്തം അധിപന്റെ ഈ നക്ഷത്രമാറ്റം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് ഈ രാശിക്കാര്‍ക്കായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പങ്കാളിത്ത ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പുതിയ വരുമാന സ്രോതസുകള്‍ കൂട്ടിച്ചേര്‍ക്കാനാകും.

മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നും മികച്ച വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്വന്തമായി ഒരു വസ്തുവോ വാഹനമോ വാങ്ങാന്‍ ദീര്‍ഘനാളായി പദ്ധതിയിടുന്നവര്‍ക്ക് ഈ സമയം അനുയോജ്യമാണ്. വ്യക്തിജീവിതത്തിലും ഈ സമയത്ത് വലിയ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. പ്രണയജീവിതത്തില്‍ പങ്കാളിയുമായുള്ള പരസ്പര വിശ്വാസവും സ്‌നേഹവും ഇരട്ടിക്കും. അവിവാഹിതരായ ആളുകളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനമാകാനും ഈ ശുക്രസംക്രമണം സഹായിക്കും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ആയില്യം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. സാമ്പത്തികപരമായ ഇടപാടുകളില്‍ വളരെക്കാലമായി നേരിട്ടിരുന്ന തടസങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. എവിടെയെങ്കിലും കുടുങ്ങിക്കിടന്നിരുന്ന പണം വളരെ എളുപ്പത്തില്‍ തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്.

അപ്രതീക്ഷിതമായി കൈവരുന്ന ധനലാഭങ്ങള്‍ നിങ്ങളുടെ സാമ്പത്തിക ഭദ്രത വര്‍ദ്ധിപ്പിക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതുവഴി ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പണം കൃത്യമായി നീക്കിവെക്കാന്‍ ഈ സമയത്ത് സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും കുടുംബത്തില്‍ നിന്നുള്ള പൂര്‍ണ പിന്തുണ ലഭിക്കും. കല, സിനിമ, ഡിസൈനിങ് തുടങ്ങിയ സര്‍ഗ്ഗാത്മക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് അനുകൂലമായ സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+