Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും, എട്ട് ദിവസത്തിനുള്ളില്‍ ജീവിതം മാറിമറിയും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും പരിവര്‍ത്തനം ചെയ്യും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ പരിവര്‍ത്തനത്തെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനാലാണ് നല്ല കാര്യം വരുമ്പോള്‍ നമ്മള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത്.

astrology

ഇപ്പോഴിതാ ശുക്രന്റെ സഞ്ചാരത്തില്‍ ഒരു പ്രധാനപ്പെട്ട മാറ്റം വരാന്‍ പോകുകയാണ്. സമ്പത്തിന്റെ ദേവനായ ശുക്രന്‍ രാശി മാറുന്നതിനോടൊപ്പം നക്ഷത്ര മാറ്റവും നടത്താറുണ്ട്. ഡിസംബര്‍ 22 ന് രാത്രി 10:25 ന് ശുക്രന്‍ അവിട്ടം നക്ഷത്രത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ആ ഭാഗ്യരാശികള്‍ ഏതൊക്കെയെന്ന് അറിയാം.

ചിങ്ങം

ശുക്രന്റെ അവിട്ടം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. പാതിവഴിയില്‍ മുടങ്ങിപ്പോയ വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തേടിയെത്തും.

പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. പണം കൈകാര്യം ചെയ്യാനുള്ള കഴിവ് വര്‍ധിക്കും

കന്നി

ശുക്രന്റെ അവിട്ടം നക്ഷത്രത്തിലേക്കുള്ള പ്രവേശനം കന്നി രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ ശമ്പള വര്‍ധനവ്, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും എന്ന് ഉറപ്പാണ്. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച അവസരം വന്നെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ഉന്നതപഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസില്‍ വലിയ ലാഭം കൊയ്യും.

മകരം

ശുക്രന്റെ അവിട്ടം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സഹോദരങ്ങളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും അപ്രതീക്ഷിതമായ സഹായം വന്ന് ചേരും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴിമാറും. കുടുംബത്തില്‍ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+