ശുക്രന്‍ വന്ന് ഉച്ചിയിലുദിക്കും എന്ന് പറഞ്ഞാല്‍ ഇതാണ്; ഈ രാശിക്കാര്‍ക്ക് ശുക്രദശ തുടങ്ങി
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതുഎന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷത്തില്‍ സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് ശുക്രഗ്രഹത്തെ കണക്കാക്കുന്നത്. സന്തോഷം, പ്രണയം, ആഡംബരം, ലൗകിക സുഖങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ശുക്രനാണ്. അതുകൊണ്ടുതന്നെ ശുക്രന്റെ ഓരോ മാറ്റവും മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. ജൂണ്‍ 23-ന് ശുക്രന്‍ ബുധന്റെ നക്ഷത്രമായ ആയില്യത്തിലേക്ക് പ്രവേശിച്ചിരുന്നു.
സുഹൃദ് ഗ്രഹങ്ങളാണ് ബുധനും ശുക്രനും. അതിനാല്‍ തന്നെ ഈ രണ്ട് ഗ്രഹങ്ങളും തമ്മിലുള്ള സൗഹൃദപരമായ ബന്ധം ഈ സംക്രമണത്തെ അതീവ പ്രാധാന്യമുള്ളതാക്കുന്നു. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം മികച്ചതാണെങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്. ബുധന്‍ ഭരിക്കുന്ന ആയില്യം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണകരമാകുക എന്ന് നോക്കാം.
മേടം
ആയില്യം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള മികച്ച ഫലങ്ങള്‍ ഇക്കാലയളവില്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക മേഖലകളില്‍ പുതിയ നിക്ഷേപങ്ങളിലൂടെ വന്‍ ലാഭം കൊയ്യാന്‍ ഈ സമയം സഹായിക്കും. അതുവഴി നിങ്ങളുടേയും കുടുംബത്തിന്റേയും ആസ്തി വര്‍ധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ആയില്യം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. വിലകൂടിയ വസ്തുക്കള്‍, പുതിയ വാഹനം അല്ലെങ്കില്‍ വസ്തു എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയം കൂടിയാണിത്. ബിസിനസ്സിലും ഔദ്യോഗിക മേഖലകളിലും നിങ്ങളുടെ വാക്കും തീരുമാനങ്ങളും ഏറെ വിലമതിക്കപ്പെടും. പെട്ടെന്നുള്ള സാമ്പത്തിക ലാഭങ്ങളും കരിയറിലെ പുതിയ വരുമാന സ്രോതസ്സുകളും ഇവര്‍ക്ക് സ്വന്തമാകും.
ചിങ്ങം
ആയില്യം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകും. പുതിയ തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്ക് വലിയ ശമ്പളത്തോടെയും മികച്ച പദവികളോടെയും വിദേശകമ്പനികളില്‍ നിന്ന് ക്ഷണമുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭകരമായ പുതിയ കരാറുകള്‍ ഒപ്പിടാന്‍ സാധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ആയില്യം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. കുടുംബത്തിലും പ്രണയജീവിതത്തിലും വളരെ നല്ല മാറ്റങ്ങള്‍ കാണാം. പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറി പരസ്പര സ്‌നേഹവും വിശ്വാസവും കൂടുതല്‍ ദൃഢമാകും. ജോലിയില്‍ സ്ഥാനക്കയറ്റവും പുതിയ ഉത്തരവാദിത്തങ്ങളും തേടിയെത്തും. ദീര്‍ഘനാളായി കുടുങ്ങിക്കിടന്ന പണം തിരികെ ലഭിക്കാനും പഴയ കടങ്ങള്‍ വീട്ടാനും ഇത് സഹായിക്കും.
മീനം
ആയില്യം നക്ഷത്രത്തിലേക്കുള്ള ശുക്രന്റെ സംക്രമണം മീനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഇക്കാലയളവില്‍ സാമ്പത്തിക സ്ഥിതി കഴിഞ്ഞ മാസങ്ങളേക്കാള്‍ ഏറെ പുരോഗമിക്കും. ആത്മീയ കാര്യങ്ങളിലും തീര്‍ത്ഥാടനങ്ങളിലും പങ്കാളികളാകാന്‍ അവസരം ലഭിക്കും. ഇത് മനസിന് ശാന്തിയും കൂടുതല്‍ പോസിറ്റീവ് ഊര്‍ജ്ജും നല്‍കും.















Click it and Unblock the Notifications