Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും... സമ്പത്ത് ഇരട്ടിയാകും, ഇനി സമാധാനത്തോടെ ജീവിക്കാം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂലമായിട്ടായിരിക്കും ബാധിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍ എന്നാണ് അറിയപ്പെടുന്നത്. നല്ല കാലം വരുമ്പോള്‍ ഒരാള്‍ക്ക് ശുക്രനുദിച്ചു എന്ന് പറയുന്നത് പോലും ഇക്കാരണത്താലാണ്. മാര്‍ച്ച് 31 ന് ശുക്രന്‍ മീനം രാശിയില്‍ സംക്രമിക്കാനിരിക്കുകയാണ്. നേരത്തെ തന്നെ രാഹു ഈ രാശിയില്‍ എത്തിയിട്ടുണ്ട്. ഇതോടെ മീനം രാശിയില്‍ രാഹു-ശുക്ര സംയോഗത്തിന് വഴി തുറക്കും.

astrology

18 വര്‍ഷത്തിന് ശേഷമാണ് ശുക്രനും രാഹുവും മീനം രാശിയില്‍ കൂടിച്ചേരുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടമായിരിക്കും സമ്മാനിക്കുക. ശുക്ര രാഹു മഹാ സംയോഗം ഏതൊക്കെ രാശിക്കാര്‍ക്കായിരിക്കും ഗുണകരമാകുക എന്ന് നോക്കാം.

ഇടവം

മീനം രാശിയിലെ ശുക്ര രാഹു മഹാ സംയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ധിക്കും. ഭാഗ്യത്തിന്റെ എല്ലാ ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടിരട്ടി വരെ ലാഭം കൊയ്യാനാകും. കടങ്ങളെല്ലാം തീര്‍ത്ത് സമാധാനത്തോടെ ജീവിക്കാം.

ധനു

മീനം രാശിയിലെ ശുക്ര രാഹു മഹാ സംയോഗം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. പുതിയ വാഹനമോ വസ്തുവോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശുഭകരമായ സമയം. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നത സ്ഥാനത്തെത്താന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. സ്വര്‍ണം പോലെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും.

കുംഭം

മീനം രാശിയിലെ ശുക്ര രാഹു മഹാ സംയോഗം കുംഭ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തമായ വീട് എന്ന സ്വപ്‌നം പൂവണിയും. വിദേശത്ത് ജോലിക്ക് അവസരം. അടുത്ത കാലത്തായി ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ എന്നന്നേയ്ക്കുമായി അവസാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+