സ്വര്‍ണാഭരണം വാങ്ങിക്കൂട്ടും, ഇനിയങ്ങോട്ട് ആഡംബര ജീവിതം.. ശുക്രനുദിച്ചു; ഈ രാശിക്കാരാണോ നിങ്ങള്‍

ശുക്രനുദിക്കുക എന്ന പ്രയോഗം ജ്യോതിഷം അറിയാത്തവര്‍ പോലും ഉപയോഗിക്കാറുണ്ട്. അത്രത്തോളം ശുഭകരമാണ് ശുക്രന്‍ ശരിയായ സ്ഥാനത്ത് എത്തുന്നത്

astro

ജ്യോതിഷത്തില്‍ ശുക്രന്‍ എന്ന ഗ്രഹത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ശുക്രന്‍ ശരിയായ സ്ഥാനത്ത് എത്തിയാല്‍ വന്‍ നേട്ടങ്ങളാണ് ചിലര്‍ക്ക് ലഭിക്കുക. ശുക്രനുദിക്കുക എന്ന പ്രയോഗം തന്നെ നമ്മുടെ നാട്ടില്‍ സര്‍വ സാധാരണമാണ്. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടം രാശി മാറ്റത്തിനും അവയുടെ സംക്രമത്തിനും വലിയ പ്രാധാന്യമുണ്ട്. ഇത് അനുസരിച്ചാണ് ഓരോ രാശിക്കാരുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്.

ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള പുരാണങ്ങളില്‍ പലയിടത്തും ശുക്രനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ ചിലപ്പോഴൊക്കെ അസുരന്മാരുടെ രാജാവായും ചില സ്ഥലങ്ങളില്‍ ശാരീരിക സന്തോഷത്തിന് കാരണക്കാരനായും ആണ് ശുക്രനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്രയേറെ സവിശേഷതകളുള്ള ശുക്രന്‍ രാശി മാറുന്നത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്താറുണ്ട്.

ശുക്രനുദിച്ചാല്‍ കോളടിച്ചു

ശുക്രനുദിച്ചാല്‍ കോളടിച്ചു

സമ്പത്ത്, അഭിവൃദ്ധി, സന്തോഷം, സൗന്ദര്യം, യൗവ്വനം, പ്രണയം, എന്നിവയുടെ കാരകനാണ് ശുക്രന്‍ എന്നാണ് ജ്യോതിഷം വിവക്ഷിച്ചിരിക്കുന്നത്. ഇടവം, തുലാം രാശിക്കാരുടെ അധിപനായാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന്റെ രാശിമാറ്റം വഴി ചില രാശിക്കാര്‍ക്ക് അസാധാരണമായ ഭാഗ്യങ്ങള്‍ ആണ് വന്ന് ഭവിക്കാന്‍ പോകുന്നത്. മാര്‍ച്ച് 12 ന് ശുക്രന്‍ മേട രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇതുവഴി ഭാഗ്യം കടാക്ഷിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.

മേടം രാശിക്കാര്‍ക്ക് ധനലാഭം

മേടം രാശിക്കാര്‍ക്ക് ധനലാഭം

ശുക്രന്‍ മേടം രാശിയില്‍ പ്രവേശിക്കുന്നത് വഴി മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരും. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം കൈയിലെത്തും. ഏറെ നാളായി മുടങ്ങി കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും ഇതുവഴി ധനലാഭം ഉണ്ടാകാനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കും.

ഇഷ്ടപ്പെട്ടതെല്ലാം ചെയ്യാം

ഇഷ്ടപ്പെട്ടതെല്ലാം ചെയ്യാം

ഇഷ്ടപ്പെട്ട സാധനങ്ങളെല്ലാം വാങ്ങിക്കാന്‍ സാധിക്കും. പണമില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട വസ്തുക്കള്‍ വാങ്ങാന്‍ അവസരം ലഭിക്കും. ജീവിതത്തില്‍ സന്തോഷം നിറയും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. സന്താനഭാഗ്യത്തിന് സാധ്യത കാണുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ചെറിയ തിരിച്ചടി നേരിടാമെങ്കിലും ഉടന്‍ തന്നെ അതിനെ അതിജീവിക്കാന്‍ സാധിക്കും.

മീനം രാശിക്കാര്‍ക്ക് കൈ നിറയെ പണം

മീനം രാശിക്കാര്‍ക്ക് കൈ നിറയെ പണം

ശുക്രന്‍ മേടം രാശിയില്‍ പ്രവേശിക്കുന്നത് വഴി മീന രാശിക്കാരുടെ നല്ല സമയം ആരംഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ തുടര്‍ച്ചയായി കൈവരും. ഏറെ നാളായി കടം കൊടുത്ത പണം പലിശ സഹിതം തിരികെ എത്തും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പിതൃസ്വത്തുക്കള്‍ കൈയില്‍ വന്ന് ചേരും. വ്യാപാരികള്‍ക്ക് മികച്ച സമയമാണ്. കച്ചവടം മുമ്പെങ്ങുമില്ലാത്ത വിധം പുഷ്ടിപ്പെടും.

സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും

സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും

സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. വ്യക്തിത്വം കൊണ്ട് ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കും. ആഡംബര ജീവിതമായിരിക്കും നയിക്കുക. വസ്ത്രം, ഭക്ഷണം എന്നിവക്ക് കൂടുതല്‍ പണം ചെലവാക്കും. വീട്ടില്‍ സന്തോഷവും സമാധാനവും നിറയും. കുടുംബങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

മിഥുനം രാശിക്കാര്‍ക്ക് വിദേശ ജോലി

മിഥുനം രാശിക്കാര്‍ക്ക് വിദേശ ജോലി

ശുക്രന്‍ മേടം രാശിയില്‍ പ്രവേശിക്കുന്നത് വഴി മിഥുനം രാശിക്കാരുടെ ഭാഗ്യവും തെളിയും. ഇറക്കുമതി - കയറ്റുമതി ബിസിനസില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കാം. വിദേശത്ത് നിന്ന് വലിയ ഇടപാട് ഇവരെ തേടിയെത്താന്‍ സാധ്യതയുണ്ട്. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വീണ്ടും ആരംഭിക്കാം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ തേടി വിജയം എത്തും.

പ്രണയം വിജയിക്കും

പ്രണയം വിജയിക്കും

കമിതാക്കള്‍ക്ക് മികച്ച സമയമാണ്. ഒന്നിച്ചുള്ള ജീവിതം ആരംഭിക്കുന്നതിന് വീട്ടുകാരുടെ സമ്മതം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല സമയം. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധ്യത കാണുന്നു. ബിസിനസില്‍ പുതിയ പരീക്ഷണങ്ങള്‍ വിജയം കാണും.

തുലാം രാശിക്കാരെ കാത്ത് ബംപര്‍ ലോട്ടറി സമ്മാനം

തുലാം രാശിക്കാരെ കാത്ത് ബംപര്‍ ലോട്ടറി സമ്മാനം

ശുക്രന്‍ മേടം രാശിയില്‍ പ്രവേശിക്കുന്നത് വഴി തുലാം രാശിക്കാരുടെ ജീവിതവും മാറി മറിയും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം കൈവരിക്കാന്‍ സാധ്യത കാണുന്നുണ്ട്. ഒരു വേള ബംപര്‍ സമ്മാനം പോലും അടിക്കാന്‍ ഭാഗ്യമുള്ള രാശിക്കാരാണ് തുലാം രാശിക്കാര്‍. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹം ശരിയാകും. വീട്ടില്‍ മംഗള കര്‍മം നടക്കാന്‍ സാധ്യത.

ആഡംബര ജീവിതം അരികെ

ആഡംബര ജീവിതം അരികെ

സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങിക്കാന്‍ അവസരം ലഭിക്കും. ആഡംബരജീവിതമായിരിക്കും ഈ രാശിക്കാര്‍ നയിക്കുക. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും. വിദേശ യാത്രക്ക് സാധ്യത കാണുന്നുണ്ട്. കുടുംബങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+