Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജകീയ ജീവിതം, കൈ നിറയെ പണം... 23 ദിവസം ഇനി എന്ത് വിചാരിച്ചാലും നടക്കും; ഈ രാശിക്കാരാണോ നിങ്ങള്‍

ശുക്രന്റെ രാശിമാറ്റം പലപ്പോഴും വന്‍ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് സമ്മാനിക്കാറുള്ളത്. ശുക്രനുദിക്കുക എന്ന പ്രയോഗം പോലും നമ്മുടെ നാട്ടില്‍ സാധാരണമാണ്‌

astrology

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും സ്ഥാനത്തിനും എല്ലാം വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഓരോ ആള്‍ക്കാരുടേയും മോശം ഫലവും നല്ല ഫലവും നിര്‍ണയിക്കുന്നത് ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും. ജ്യോതിഷ വിധി പ്രകാരം ഒമ്പത് ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ അതിന്റെ സ്ഥാനവും രാശിയും സഞ്ചാരപാതയും മാറ്റുന്നുണ്ട്.

ഗ്രഹങ്ങള്‍ രാശി മാറുമ്പോഴാണ് സംക്രമണം നടക്കുന്നത്. ഇത് ഓരോ രാശികളുടേയും ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ജ്യോതിഷത്തില്‍ സമ്പത്തിന്റെയും ആഡംബരത്തിന്റെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഘടകമായാണ് ശുക്രനെ കാണുന്നത്. ശുക്രന്‍ ശരിയായ സ്ഥാനത്ത് വന്നാല്‍ ആ രാശിക്കാര്‍ക്ക് പിന്നെ ജീവിതത്തില്‍ സൗഭാഗ്യങ്ങളുടെ പെരുമഴയായിരിക്കും.

കുംഭം രാശിയില്‍ ശനി-ശുക്ര സംഗമം

കുംഭം രാശിയില്‍ ശനി-ശുക്ര സംഗമം

ഇപ്പോഴിതാ ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ശനി കുംഭം രാശിയില്‍ സഞ്ചരിക്കുന്നത്. ഇപ്പോള്‍ ശുക്രന്‍ കൂടി എത്തുന്നതോടെ കുംഭം രാശിയില്‍ ശനി-ശുക്ര സംഗമം ആരംഭിച്ചിരിക്കുകയാണ്. ജനുവരി 17 മുതല്‍ ആണ് കുംഭ രാശിയില്‍ ശനി പ്രവേശിച്ചത് എങ്കില്‍ ജനുവരി 23 അതായത് ഇന്നലെ മുതല്‍ ശുക്രനും കുംഭം രാശിയിലേക്ക് എത്തിയിരിക്കുകയാണ്.

കൈയിലെത്തുക കണക്കില്ലാത്ത പണം

കൈയിലെത്തുക കണക്കില്ലാത്ത പണം

ഇതുവഴി അഞ്ച് രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് കൈവന്നിരിക്കുന്നത്. ഫെബ്രുവരി 15 വരെ ആണ് ശുക്രന്‍ ശനിയുടെ രാശിയായ കുംഭം രാശിയില്‍ വിരാജിക്കുക. ശനിയും ശുക്രനും സംഗമിക്കുക എന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഇനി 23 ദിവസത്തേക്ക് ചില രാശിക്കാര്‍ക്കും കണക്കില്ലാത്ത പണം വന്ന് ചേരും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മേടം

മേടം

ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത് വഴി മേടം രാശിക്കാര്‍ക്ക് വന്‍ സൗഭാഗ്യം ലഭിക്കും. സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മൂന്നിരട്ടി വരെ വളര്‍ച്ച നേടാന്‍ സാധിക്കും. ധനലാഭത്തിന്റെ സമയമായതിനാല്‍ പണം മുടക്കി ചെയ്യുന്ന എന്ത് കാര്യത്തിനും ഇരട്ടി ലാഭം കൊയ്യാനാകും. വ്യാപാരികള്‍ക്ക് കച്ചവടം പൊടി പൊടിക്കും. നിക്ഷേപങ്ങളില്‍ നിന്ന് പണം ലഭിക്കും.

മിഥുനം

മിഥുനം

മിഥുനരാശിക്കാര്‍ക്ക് ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചത് ശുഭകരമായ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. പുതിയ വീട്, പുതിയ വാഹനം, ആഭരണങ്ങള്‍ തുടങ്ങി ആഡംബര ജീവിതത്തിലേക്കാണ് ഈ രാശിക്കാര്‍ ഈ ദിവസങ്ങളില്‍ കാലെടുത്ത് വെക്കാന്‍ പോകുന്നത്. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കും. വീട്ടില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും.

ചിങ്ങം

ചിങ്ങം

ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചത് ചിങ്ങം രാശിക്കാര്‍ക്കും അസുലഭമായ ഭാഗ്യം സമ്മാനിക്കും. വില പിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി പ്രതീക്ഷിക്കാം. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. വീട്ടില്‍ മംഗളകര്‍മ്മം നടക്കാന്‍ സാധ്യത കാണുന്നു. അപ്രതീക്ഷിതമായി ധാരാളം പണം കൈയില്‍ എത്തും. പുതിയ ബിസിനസ് ചെയ്യാന്‍ സാധിക്കും.

മകരം

മകരം

ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചത് മകരം രാശിക്കാര്‍ക്ക് ഇരട്ടി ഭാഗ്യം സമ്മാനിക്കും. ബിസിനസില്‍ വന്‍ ഉയര്‍ച്ചയുടെ നാളുകളാണ്. ആഡംബരജീവിതത്തിലേക്ക് മെല്ലെ കാലെടുത്ത് വെക്കും. കഷ്ടതകള്‍ എല്ലാം അവസാനിച്ച് പുതിയ തരം ജീവിതം ആരംഭിക്കാനാകും. ഈ സമയം മകരം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള ലാഭം ഉണ്ടാകും. പ്രണയബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാനും ദൃഢമാകാനും സാധ്യത. വിവാഹാലോചനകള്‍ ശക്തിപ്പെടും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്കും ശുക്രന്‍ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചത് വഴി നേട്ടങ്ങള്‍ കാത്തിരിക്കുന്നു. ഏറ്റെടുത്ത ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനും അതുവഴി ധനലാഭം ഉണ്ടാകാനും സാധ്യത കൂടുതലാണ്. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. ഇതിനായി മുഴുവന്‍ ലോണോ ഇന്‍സ്റ്റാള്‍മെന്റോ വേണ്ടി വരില്ല. റൊക്കം കാശ് കൊടുത്ത് തന്നെ വാഹനം വാങ്ങുന്ന നിലയിലേക്ക് സാമ്പത്തികാവസ്ഥ മെച്ചപ്പെടും. എല്ലാ ജോലികളിലും ഇവര്‍ക്ക് ഭാഗ്യത്തിന്റെ തുണ കൂടെയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+