ശുക്രൻ തെളിഞ്ഞു..ഈ രാശിക്കാർക്കൊപ്പം ലക്ഷ്മിദേവി; ലാഭം നേടാൻ ബെസ്റ്റ് സമയം
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങൾക്കും അതിന്റേതായ പ്രാധാന്യവും കർത്തവ്യങ്ങളും ഉണ്ട്. അത്തരത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് ശുക്രൻ. ശുക്രനെ സമ്പത്ത്, സമൃദ്ധി, സന്തോഷം എന്നിവയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ ശുക്രൻ ബലഹീനനോ ശക്തനോ ആയതിന്റെ ഫലം തീർച്ചയായും കാണാൻ സാധിക്കും. ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ ശുക്രൻ ശക്തമായ സ്ഥാനത്ത് നിൽക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതും ആയിരിക്കും.
അതുപോലെ തന്നെ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സഞ്ചാരം നടത്തുന്നുണ്ട്. ഒക്ടോബർ 18 നാണ് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുക. ശുക്രന്റെ ഈ രാശി മാറ്റം എല്ലാ രാശിക്കാരുടെ ജീവിതത്തിലും മാറ്റം ഉണ്ടാക്കും. എന്നാൽ ചില രാശിക്കാർക്ക് ഈ മാറ്റം കൊണ്ടുവരാൻ പോകുന്നത് വളരെ ഗുണകരമായ ഒരു കാലമാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവരുടെ ഒപ്പം ഉണ്ടാകും എതൊക്കെ രാശിക്കാർക്കാരെ തേടിയാണ് നല്ല നേരം വരുന്നതെന്ന് നോക്കാം.

മിഥുനം: മിഥുനം രാശിയിൽപ്പെട്ടവർക്ക് വളരെ നല്ലകാലമാണ് വരാൻ പോകുന്നത്. ജോലി മേഖലയിൽ നല്ല കാലമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഈ സമയത്ത് വാഹനം വാങ്ങാനുള്ള സാധ്യതയും ഉണ്ട്. സാമ്പത്തിക മേഖലയിലും നല്ല കാലം ആയിരിക്കും. സാമ്പത്തിക സ്ഥിതിയിൽ മെച്ചമുണ്ടാകതും. ദാമ്പത്യ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോകും. ഈ രാശിക്കാർക്ക് ധനലാഭത്തിന് സാധ്യത. ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഈ രാശിക്കാരൊടൊപ്പം തന്നെയുണ്ടാവും.

കർക്കടകം: കർക്കിടകം രാശിക്കാരെ തേടി നല്ല വാർത്ത വരും. ജോലി അന്വേഷിക്കുന്നവർക്ക് ശുഭകരമായ ഒരു വാർത്ത തേടി വരും . വരുമാനം വർദ്ധിക്കും. പണവുമായി ബന്ധപ്പെട്ട് ഉള്ള എല്ലാ പ്രശ്നങ്ങളും തീരും . ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത ഉണ്ടാവും. അതുപോലെ വിദ്യാഭ്യാസ മേഖലയിൽ ഉള്ളവർക്കും നല്ല സമയം ആണ്. നിക്ഷേപം നടത്താൻ ആലോചിക്കുന്നുണ്ടെങ്കിൽ പിന്നോട്ട് പോകേണ്ട ആവശ്യം ഇല്ല. ലാഭം ഉണ്ടാകാൻ തന്നെയാണ് സാധ്യത.

കന്നി : കന്നി രാശിക്കാർക്ക് ഇത് വളരെ നല്ല സമയം ആണ് . മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ ഈ സമയത്ത് പൂർത്തിയാക്കാൻ കഴിയും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനവും ആദരവും വന്നുചേരും. വരുമാനത്തിൽപ്രതീക്ഷിക്കാത്തത്ര വർധനവ് ഉണ്ടാവും. നിങ്ങൾ ചെയ്യുന്ന ജോലികൾ പ്രശംസിക്കപ്പെടും. ജോലിക്കും ബിസിനസ്സിനും വളരെ നല്ല സമയമാണ്.

ധനു : ഈ രാശിയിൽപ്പെട്ടവർക്ക് ഈ സമയത്ത് നല്ല കാര്യങ്ങൾ മാത്രമേ നടക്കുള്ളൂ. വ്യാപാരികൾക്ക് ലാഭം ഉണ്ടാകും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി ദൃഢമാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കും ഈ സമയം അനുകൂലമാണ്. പുതിയ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഈ സമയത്ത് തന്നെ തുടങ്ങാവുന്നതാണ്,












Click it and Unblock the Notifications