ശുക്രൻ രാശി മാറുമ്പോൾ ഈ രാശിക്കാർക്കൊപ്പം ലക്ഷ്മി ദേവി എത്തും; നിക്ഷേപിച്ചാൽ ഇരട്ടിലാഭം, കയ്യിൽ പണം
ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിന്റെ രാശി മാറ്റത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട് എന്ന കാര്യം പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ഓരോ ഗ്രഹത്തിന്റെ രാശി മാറ്റവും ഓരോ രാശിക്കാരേയും വ്യത്യസ്തമായ രീതിയിൽ ആയിരിക്കും ബാധിക്കുക. ജ്യോതിഷത്തിൽ ശുക്രനുള്ള പ്രാധാന്യം അറിയാമല്ലോ.
വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് ശുക്രൻ, ശുക്രന്റെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാർക്കു നല്ല കാര്യമാണ് സംഭവിക്കുക. എങ്കിൽ ചിലർക്ക് ശുക്രന്റെ രാശി മാറ്റം വളരെ മോശം സമയമായിരിക്കും സൃഷ്ടിക്കുക. ശുക്രൻ അശുഭ സ്ഥാനത്തായാൽ ആ രാശിക്കാർക്ക് ആ സമയം വളരെ മോശമായിരിക്കും. എന്നാൽ ശുഭ സ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ ആ സമയം വളരെ ഗുണമുള്ളതും ആയിരിക്കും.

നവംബർ 11-ന് ശുക്രൻ രാശി മാറാൻ പോവുകയാണ്. ഈ ദിവസം ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ശുക്രന്റെ മാറ്റം എല്ലാ രാശിക്കാരിലും വലിയ മാറ്റം കൊണ്ടുവരും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രന്റെ രാശി മാറ്റം ഗുണം കൊണ്ടുവരുന്നതെന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് വളരെ നല്ല സമയമാണ് വരാൻ പോകുന്നത്. ജോലി ചെയ്യുന്ന മേഖലയിൽ പുരോഗതി ഉണ്ടാവും.
ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഏറെ നാളായി കൊണ്ടുനടക്കുന്ന ആഗ്രഹം പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്
പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല .സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ സമയത്ത് ഈ രാശിക്കാർക്കൊപ്പം ഉണ്ടാവും.

മിഥുനം: ഈ രാശിക്കാർക്ക് സാമ്പത്തികമായി ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് ഇല്ലാതാവും. വരുമാനം വർധിക്കും. ജോലിയുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ തേടി വരും. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. ഈ സമയത്ത് നിക്ഷേപം നടത്തിയാൽ തീർച്ചയായും ലാഭം ഉണ്ടാകും എല്ലാ മേഖലയിലും തിളങ്ങാൻ ഉള്ള അവസരം ലഭിക്കും.

വൃശ്ചികം: ഈ സമയത്ത് ഈ രാശിക്കാരുടെ മുന്നിൽ ഉണ്ടായിരുന്നു എല്ലാ തടസങ്ങളും മാറും. പാതിയിൽ നിർത്തി വെക്കേണ്ടി വന്ന ജോലികൾ വീണ്ടും തുടങ്ങാൻ സാധിക്കും. ജോലി മേഖലയിൽ പുരോഗതിയുണ്ടാവും. യാത്രകളിൽ നിന്ന് ലാഭം വരാനുള്ള അവസരമുണ്ടാവും.വരുമാനം വർധിക്കും. ചെയ്യുന്ന പ്രവർത്തിക്കുള്ള ഫലം ഈ രാശിക്കാർക്ക് ലഭിക്കും.

ധനു: വളരെ നല്ല സമയമാണ് ഈ രാശിക്കാർക്ക്. ജോലി ചെയ്യുന്ന മേഖലയിൽ ഈ രാശിക്കാരെ തേടി ശുഭകരമായ ഒരു വാർത്ത എത്തും.
പുതിയ ജോലി നിങ്ങൾക്ക് ലഭിച്ചേക്കാം. ഈ സമയത്ത് വ്യാപാരികൾക്ക് വലിയ നേട്ടങ്ങൾ ആണ് ഉണ്ടാവാൻ പോകുന്നത്. പണവും ലാഭവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി വളരെ പുരോഗമിക്കും..

മീനം: സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവും. ഈ സമയത്ത് പല വഴികളിലൂടെ പണം തേടി വരും. സാമ്പത്തികമായി ബന്ധപ്പെട്ട ടെൻഷനുകൾ ഉണ്ടാവില്ല. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരോഗതിയുണ്ടാവും. ഏത് മേഖലയിൽ ആണെങ്കിലും ലാഭം വന്നുചേരാനുള്ള അവസരം ഈ രാശിയിൽ ഉള്ള ആളുകൾക്ക് ഉണ്ടാവും. പങ്കാളിയുമായുള്ള ബന്ധത്തിൽ പൂർണമായും തൃപ്തിയുണ്ടാവും. അംഗീകാരം തേടി എത്തും.












Click it and Unblock the Notifications