Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും, പുതിയ കാറും വീടും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാരാണോ?

ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രതികൂലഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ രാശി മാറ്റം ഏറെ അനുകൂലമായിരിക്കും.

ജ്യോതിഷത്തില്‍ ശുക്രന്‍ എന്ന ഗ്രഹത്തിന് സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ശുക്രന്‍ ഒരാളുടെ ജാതകത്തില്‍ ശുഭകരമായ സ്ഥാനത്താണെങ്കില്‍ ഇവര്‍ക്ക് വലിയ നേട്ടം ലഭിക്കും. പൊതുവെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ നമ്മള്‍ ശുക്രനുദിച്ചു എന്ന് പറയാറില്ലേ. അത് ഇക്കാരണത്താലാണ്. ഇപ്പോഴിതാ ശുക്രന്റെ രാശി മാറ്റം ചില രാശിക്കാര്‍ക്ക് നല്ല സമയം സമ്മാനിക്കാന്‍ പോകുകയാണ്.

astro

ജ്യോതിഷത്തില്‍ ശുക്രനെ ആഡംബരത്തിന്റെയും പ്രതാപത്തിന്റെയും പ്രണയത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഈ വരുന്ന ജൂലൈ ഏഴിന് ശുക്രന്‍ കര്‍ക്കിടകം രാശി വിട്ട് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

തുലാം

ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂല ഫലം സമ്മാനിക്കും. തുലാം രാശിക്കാരുടെ വരുമാന ഭവനത്തിലൂടെയായിരിക്കും ശുക്രന്റെ സഞ്ചാരം. ഇക്കാലയളവില്‍ ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനത്തിനായി പുത്തന്‍ സ്രോതസുകള്‍ തുറക്കപ്പെടും. ജോലിയിലും ബിസിനസ്സിലും നേട്ടം കൊയ്യാന്‍ സാധിക്കും. നിങ്ങള്‍ക്ക് കൂടി ഗുണം ലഭിക്കുന്ന പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യത.

നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭം കൊയ്യാം. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ ഭാഗ്യം കാത്തിരിക്കുന്നു. പണം കുമിഞ്ഞ് കൂടും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ചെയ്യാവുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ഇടവം

ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. ഇടവം രാശിയുടെ സംക്രമ ജാതകത്തിന്റെ നാലാം ഭാവത്തില്‍ ആണ് ശുക്രന്‍ സഞ്ചരിക്കുന്നത്. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് പെട്ടെന്ന് തന്നെ താമസം മാറും. ആഡംബര ജീവിതമായിരിക്കും പുത്തന്‍ വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത്. വീട്ടില്‍ ഐശ്വര്യദേവത കുടിയിരിക്കും.

വില പിടിപ്പുള്ള വസ്തുക്കള്‍ നിങ്ങള്‍ക്ക് സമ്മാനമായി ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് രണ്ടിരട്ടി വരെ ലാഭം കൊയ്യാന്‍ സാധ്യത കാണുന്നു. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത.

ചിങ്ങം

ചിങ്ങം രാശിയിലെ ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ചിങ്ങം രാശിയുടെ ലഗ്‌നഭാവത്തില്‍ ആണ് ശുക്രന്‍ സഞ്ചരിക്കുക. അതുകൊണ്ട് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടാന്‍ ഇത് സഹായിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും.

പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വീട്ടില്‍ നിന്ന് കുറച്ച് ദിവസം മാറി നില്‍ക്കേണ്ടി വന്നേക്കാം. വിദേശയാത്രക്കും സാധ്യത കാണുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+