Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണദിനങ്ങള്‍ പണപ്പെട്ടി നിറയ്ക്കും, ആഡംബരം ജീവിതം അടിപൊളിയാക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പലപ്പോഴും മാറി മറിയാം. അതിന് പ്രധാന കാരണം രാശിമാറ്റമാണ്. ഗ്രഹങ്ങള്‍ നിശ്ചിത കാലയളവ് കഴിയുമ്പോള്‍ രാശി മാറും. അതുപോലെ ഓരോ ഗ്രഹത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ശുക്രന്‍ ജൂണ്‍ മാസത്തില്‍ ഇപ്പോള്‍ സംക്രമണം നടത്തിയിരിക്കുകയാണ്. സമ്പത്തും ഐശ്വര്യവും നല്‍കുന്ന ഗ്രഹമാണിത്.

ജൂണ്‍ പന്ത്രണ്ടിന് ശുക്രന്‍ ഇടവ രാശിയില്‍ നിന്നും മിഥുന രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും ഉണ്ടാവും. ജൂലായ് ഏഴ് വരെ ശുക്രന്‍ മിഥുന രാശിയില്‍ തുടരും. ഗുണവും ദോഷവും ഒരുപോലെ തന്നെ എല്ലാ രാശിക്കാര്‍ക്കും ലഭിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് മാത്രം കിടിലന്‍ നേട്ടങ്ങള്‍ ലഭിക്കും അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ജ്യോതിഷ പ്രകാരം ശുക്രന്റെ സംക്രമണം മേട രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ സമ്മാനിക്കും. മേട രാശിയുടെ മൂന്നാം ഭാവത്തിലാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് സമ്പത്തിന്റെ കാര്യത്തില്‍ അടക്കം ഇവര്‍ മുന്നേറ്റമുണ്ടാകും. പുരോഗതി അത്യുന്നതയിലേക്ക് നയിക്കും. എന്തുകാര്യത്തിലും സുവര്‍ണ നേട്ടങ്ങള്‍ തേടിയെത്തും.

ഏത് ജോലിയും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കുടുംബത്തിന്റെ പിന്തുണ ഇക്കാലയളവിലുണ്ടാവും. പണം സമ്പാദിക്കുന്നതില്‍ വിജയിക്കാന്‍ സാധിക്കും. സാമ്പത്തികമായ അടിത്തറ ശക്തമാകും. ഭാവിയിലും ധനനേട്ടങ്ങളുടെ പെരുമഴയുണ്ടാവും. മേടം രാശിക്കാരെ സംബന്ധിച്ച് ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ സാധിക്കുന്ന കാലയളവായിരിക്കും ഇത്.

മിഥുനം: ശുക്രന്‍ ജൂണ്‍ പന്ത്രണ്ടിന് മിഥുന രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും അനുകൂലമായ സമയമാണ് ഇപ്പോള്‍ മിഥുനം രാശിക്കാര്‍ക്കുള്ളത്. തൊട്ടതെല്ലാം പൊന്നായി മാറും. പൊന്നും പണവും കൊണ്ട് ഇവരുടെ ഖജനാവ് നിറയും. ഐശ്വര്യവും സമ്പത്തും ഒരുപാട് ലഭിക്കും. ഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടാവും. ഈ രാശിയുടെ പത്താം ഭാവാധിപന്‍ ശുക്രനാണ്.

മിഥുനം രാശിക്കാര്‍ക്ക് അതിനാല്‍ ബിസിനസില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. ലാഭമെല്ലാം ഇരട്ടിയായി മാറും. തൊഴില്‍ മേഖലയിലും വന്‍ നേട്ടമുണ്ടാവും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ഒരുമിച്ചെത്തും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ഏത് ലക്ഷ്യവും നേടിയെടുക്കാന്‍ സാധിക്കും.

ധനു: രാജയോഗം തന്നെ ധനു രാശിക്കാരുടെ ജീവിതത്തിലുണ്ടാവും. ഈ രാശിയുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ശുക്രന്‍. മിഥുന രാശിയിലേക്ക് ശുക്രന്‍ പ്രവേശിച്ച ശേഷം ഈ രാശിയുടെ ഏഴാം ഭാവത്തില്‍ തുടരും. ഈ കാലയളവില്‍ അത്ഭുതകരമായ വളര്‍ച്ച നിങ്ങള്‍ കൈവരിക്കും. സമ്പത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാവും.

എന്തുകാര്യത്തിലും ധനനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഒരുപാട് സമ്പത്ത് ഇക്കാലയളവില്‍ ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാവും. ബിസിസനുകാരാണെങ്കില്‍ വമ്പിച്ച ലാഭം തന്നെ സ്വന്തമാക്കാനാവും. സമൂഹത്തിലെ ബഹുമാനവും വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+