സ്വപ്‌നം കണ്ട ജീവിതം വന്നെത്തി, കൈനിറയെ പൊന്നും പണവും; ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെയാണ് ഗ്രഹസംക്രമണം എന്ന് പറയുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ എല്ലാ വിധ ഐശ്വര്യങ്ങളും സൗഭാഗ്യവും വന്ന് ഭവിക്കും എന്നാണ് വിശ്വാസം.

ഒരാളുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്ന പ്രയോഗം പോലും വന്നത് ഇതിന്റെ ഭാഗമായിട്ടാണ്. ജാതകത്തില്‍ ശുക്രന്റെ സ്വാധീനം വ്യക്തിളുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും. ഇതുവരെ മിഥുനം രാശിയിലായിരുന്നു ശുക്രന്‍ സഞ്ചാരം. എന്നാല്‍ ഇന്ന് മുതല്‍ ശുക്രന്‍ കര്‍ക്കടകം രാശിയിലാണ് സഞ്ചരിക്കുക. ഇന്ന് പുലര്‍ച്ചെ 4:31 ഓടെയാണ് ശുക്രന്‍ കര്‍ക്കടകം രാശിയിലേക്ക് പ്രവേശിച്ചത്.
ശുക്രന്റെ ഈ രാശി മാറ്റം പന്ത്രണ്ട് രാശിക്കാരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ രണ്ട് രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ നേട്ടങ്ങളാണ് ശുക്രന്റെ രാശി പരിവര്‍ത്തനം കൊണ്ട് സംഭവിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്നും എങ്ങനെയൊക്കെയാണ് അവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ വന്ന് ഭവിക്കാന്‍ പോകുന്നത് എന്നും നോക്കാം.
മകരം
മിഥുനം രാശിയില്‍ നിന്നും കര്‍ക്കടകം രാശിയിലേക്കുള്ള ശുക്രന്റെ സഞ്ചാരം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. വലിയ നേട്ടങ്ങളായിരിക്കും ഇവര്‍ക്ക് ഇക്കാലയളവില്‍ ലഭിക്കുക. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനം സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. സ്വപ്‌നം കണ്ട ജീവിതം നയിക്കാന്‍ സാധിക്കും.
പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദൂരയാത്ര പോകാനുള്ള അവസരവും ഇക്കാലയളവില്‍ വന്നെത്തും.
മീനം
മിഥുനം രാശിയില്‍ നിന്നും കര്‍ക്കടകം രാശിയിലേക്കുള്ള ശുക്രന്റെ സഞ്ചാരം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാന്‍ സാധിക്കും.
പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാന്‍ കാരണമാകും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. സമൂഹത്തില്‍ പേരും പ്രശസ്തിയും ലഭിക്കും.












Click it and Unblock the Notifications