കഷ്ടപ്പാട് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; ഈ രാശിക്കാർക്ക് ഇനി രാജാവിനെ പോലെ ജീവിക്കാം..
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും രാശി മാറാറുണ്ട്. ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. ഇത്തരത്തിൽ കുംഭം രാശിയിൽ ഒരു മാറ്റം ഉണ്ടാവുകയാണ്. മാർച്ച് 15 ന് കുംഭം രാശിയിൽ ത്രിഗ്രഹ യോഗം നടക്കും. മൂന്ന് ഗ്രഹങ്ങൾ ഇവിടെ സംയോഗിക്കും. ഈ യോഗം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ജീവിതം പുരോഗതിയിലേക്ക് എത്തും. ഏതൊക്കെ രാശിക്കാരുടെ സമയം ആണ് ഈ യോഗം കാരണം തെളിയാൻ പോകുന്നത് എന്ന് അറിഞ്ഞാലോ?
മേടം: മേടം രാശിക്കാർക്ക് ത്രിഗ്രഹ യോഗം വളരെ ഗുണം ചെയ്യും. ഈ സംയോജനം വഴി മേട രാശിക്കാർക്ക് വരുമാനം വർദ്ധിക്കും. സാമ്പത്തികമായി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാവും. നിങ്ങൾ ബിസിനസ്സ് രംഗത്ത് ആണ് പ്രവർത്തിക്കുന്നതെങ്കിൽ നിങ്ങൾക്ക് നല്ല ലാഭം ഉണ്ടാവും. തൊഴിൽ മേഖയിൽ അനുകൂലമായ സമയം ആണ്. പ്രൊമോഷൻ ലഭിക്കാൻ സാധ്യത. നിങ്ങളുടെ അദ്ധ്വാനത്തിന് ഉള്ള അംഗീകാരം ലഭിക്കും.

ഇടവം: ത്രിഗ്രഹ യോഗം ഇടവം രാശിയിൽപ്പെട്ട വ്യക്തികൾക്ക് വളരെ അനുകൂലമായ സമയമാണ്. നിങ്ങൾ സാമ്പത്തികമായി അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും ഈ സമയത്ത് പരിഹരിക്കപ്പെടുന്നതാണ്. പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന ആഗ്രഹങ്ങൾ ഈ സമത്ത് നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് വളരെ നല്ല സമയമാണ്, നിങ്ങളുടെ അദ്ധ്വാനം അംഗീകരിക്കപ്പെടും.
ബിസിനസ്സിൽ വലിയ ലാഭം വന്നുചേരാൻ സാധ്യത. നിക്ഷേപിക്കാൻ പറ്റിയ സമയമാണ്. എന്നാൽ എടുത്ത് ചാട്ടം വേണ്ട.
മകരം: മകരം രാശിക്കാർക്ക് വളരെ നല്ല നേരമാണ്. ജീവിതത്തിൽ സന്തോഷം വന്നുചേരും. മൂന്ന് ഗ്രഹങ്ങൾ സംയോഗിക്കുന്ന സമയത്ത് ഈ രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും. നിങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് ഈ സമയത്ത് പരിഹാരം ഉണ്ടാവുന്നതാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം ഈ നേരത്ത് ഉറപ്പുള്ളതാവും.
നിങ്ങൾക്ക് സാമ്പത്തികമായി ഉണ്ടായ പ്രശ്നങ്ങളും ഈ സമയത്ത് പരിഹരിക്കപ്പെടും. തൊഴിൽ രംഗത്ത് പുതിയ നല്ല അവസരങ്ങൾ ഉണ്ടാവും. ഇപ്പോൾ ജോലി ചെയ്ത് കൊണ്ടിരിക്കുന്നവർക്ക് പ്രൊമോഷന് സാധ്യത. വരുമാനവും വർദ്ധിക്കും. ബിസിനസ്സിൽ പുതിയ ഐഡിയ നടപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്ത് ചെയ്യാം.












Click it and Unblock the Notifications