അപമാനിച്ചവര്‍ പോലും അസൂയപ്പെടും... ഇത് നിങ്ങളുടെ സമയം, ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും. പക്ഷെ വ്യത്യസ്ത തരത്തിലാണ് എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനിയും ശുക്രനും. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ശുക്രനാകട്ടെ സമ്പത്തിന്റേയും സമൃദ്ധിയുടേയും ദേവന്‍ എന്നാണ് അറിയപ്പെടുന്നത്.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംക്രമണം നടത്തുന്ന സാഹചര്യം ഉടലെടുക്കാറുണ്ട്. ഇങ്ങനെയാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ശനിയും ശുക്രനും മേയ് 30 വരെ ഒരേ രാശിയില്‍ സംക്രമിക്കാന്‍ പോകുകയാണ്. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
മേടം
ശനി - ശുക്ര സംയോഗം മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ആഗ്രഹിച്ചതെന്തും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരിക്കും. പുതിയ ബിസിനസ് ആരംഭിക്കാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. നിക്ഷേപത്തിനുള്ള നല്ലൊരു അവസരമുണ്ടാകും.
ഇതില്‍ നിന്ന് മികച്ച ലാഭം കിട്ടാനും സാധ്യത ഉണ്ട്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍ അവസാനിക്കും. ഇനിയുള്ള ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധം മുമ്പത്തേതിനേക്കാള്‍ മികച്ചതാകും. തൊഴില്‍ തേടി വിദേശത്ത് പോകാന്‍ സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടന്നേക്കാം.
മിഥുനം
ശനി - ശുക്ര സംയോഗം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പുതിയ വീട്, വസ്തു എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. അപമാനിച്ചവരുടെ മുന്നില്‍ തലയുയര്‍ത്തി നടക്കും. തൊഴില്‍, പഠനം എന്നീ കാര്യങ്ങള്‍ക്കായി വിദേശ യാത്ര നടത്താനുള്ള സാധ്യത ഉണ്ട് എന്നാണ് കാണുന്നത്.
ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. സാമ്പത്തികമായി വലിയ നിലയില്‍ എത്താന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ തീര്‍ത്ത് കൊടുക്കും. ഇതുവഴി നിങ്ങളുടെ മേഖലയില്‍ തിളങ്ങാനാകും. കരിയറില്‍ പുരോഗതിയുടെ പുതിയ വഴികള്‍ തുറക്കും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളെ സാമ്പത്തികമായി സ്ഥിരതയുള്ളവരായി തീര്‍ക്കും.
ചിങ്ങം
ശനി - ശുക്ര സംയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഇത് മാറ്റത്തിന്റെയും പുരോഗതിയുടെയും സമയമാണ്. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ഉറപ്പാണ്. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തുഷ്ടകരവും സമാധാനപരവുമായിരിക്കും എന്ന് കാണുന്നു.
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാനിടയാക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ലോട്ടറിയില്‍ ബംപര്‍ വിജയം പോലും നേടാനുള്ള സാധ്യത കാണുന്നു. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യും.












Click it and Unblock the Notifications