Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? കുബേരനെ പോലെ വാഴാം, രാജയോഗത്താല്‍ പണപ്പെട്ടി നിറയും; സമൃദ്ധിയില്‍ ആറാടും

ജ്യോതിഷപ്രകാരം ചില രാശിമാറ്റങ്ങള്‍ നമ്മുടെ തലവര തന്നെ മാറ്റും. ഏപ്രില്‍ മാസത്തില്‍ അത്തരം ചില സുപ്രധാനപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് നേരത്തെ തന്നെ ജ്യോതിഷികള്‍ പ്രവചിച്ചതാണ്. ഏപ്രില്‍ പതിമൂന്നിന് സൂര്യന്‍ മേടത്തില്‍ പ്രവേശിക്കുകയാണ്. ഏപ്രില്‍ 24ന് സൂര്യ ശുക്ര സംയോഗം സംഭവിക്കുകയാണ്. സൂര്യന്‍ മേടരാശിയിലാണ് സംക്രമിക്കുക.

സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ അതുകൊണ്ട് ചില രാശിക്കാരുടെ ജീവിതം അത്ഭുതകരമായ രീതിയില്‍ മാറും. ശുക്രാദിത്യ രാജയോഗം കൂടിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. അപ്രതീക്ഷിതമായ രീതിയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ പോകുന്ന ആ രാശിക്കാര്‍ ആരൊക്കയാണെന്ന് നോക്കാം.

astrology-today

മേടം: ഇതുവരെയുണ്ടായിരുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളുമെല്ലാം മേടം രാശിക്കാരെ വിട്ടൊഴിയും. ഇനി പുരോഗതിയുടെ കാലമാണ് ഈ രാശിക്കാര്‍ക്കുണ്ടാവും. രാജയോഗം ഇവരുടെ ജീവിതം സര്‍വ ഐശ്വര്യങ്ങളും സമൃദ്ധിയും നിറഞ്ഞതാക്കും. സാമ്പത്തികമായി മേടം രാശിക്കാര്‍ക്ക് വന്‍ പുരോഗതിയാണ് ലഭിക്കുക. സമ്പത്ത് ഇരട്ടിയാവും ഈ കാലയളവില്‍. നിങ്ങള്‍ക്ക് കട ബാധ്യതകളുണ്ടെങ്കില്‍ അതെല്ലാം തീര്‍ക്കാനും അവസരങ്ങള്‍ ലഭിക്കും.

സാമ്പത്തികമായുള്ള എല്ലാ പ്രതിസന്ധികളും അവസാനിക്കും. വലിയ അളവില്‍ സമ്പത്ത് ഈ രാശിക്കാരെ തേടിയെത്തും. ആത്മവിശ്വാസം നിറഞ്ഞ ജീവിതത്തിന് ഇത് സഹായിക്കും. തൊഴില്‍ മേഖലയിലായാലും നേട്ടങ്ങളുണ്ടാവും. ജോലിയുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റം അടക്കം ലഭിക്കും. ബിസിനസുകാരാണെങ്കില്‍ അതില്‍ നിന്ന് അപ്രതീക്ഷിതമായി വലിയ ലാഭവും സ്വന്തമാക്കാനാവും.

തുലാം: രാജയോഗം തുലാം രാശിക്കാരുടെ ജീവിതം സന്തോഷം നിറഞ്ഞതാക്കും. നേട്ടങ്ങള്‍ പല രൂപത്തില്‍ ലഭിക്കും. സാമ്പത്തികമായി ഏറ്റവും വലിയ നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടിയെത്തും. രാജയോഗം സൃഷ്ടിക്കപ്പെടുന്നതോടെ സ്വപ്‌നം പോലും കാണാത്ത കാര്യങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. ഇത് സാമ്പത്തികമായി നമ്മുടെ ജീവിതത്തെ സമൃദ്ധിയിലേക്ക് നയിക്കും.

ജീവിതശൈലിയില്‍ ഇതേ തുടര്‍ന്ന് വലിയ മാറ്റങ്ങളുണ്ടാവും. കുബേരനെ പോലെ ജീവിക്കാനുള്ള അവസരമാണ് ഉണ്ടാവുക. തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ വലിയ സ്ഥാനക്കയറ്റം ആ മേഖലയില്‍ നിന്ന് ലഭിക്കും. ബിസിനസുകാരാണെങ്കില്‍ ഏറ്റവും നല്ല സമയമാണ ഇവര്‍ക്കുള്ളത്. ഇവര്‍ക്ക് ലഭിക്കുന്ന ലാഭം അളവില്ലാത്തതായിരിക്കും.

ചിങ്ങം: സ്വപ്‌ന സമാനമായ നേട്ടങ്ങളാണ് ചിങ്ങം രാശിക്കാര്‍ക്ക് രാജയോഗത്തെ തുടര്‍ന്നുണ്ടാവുക. രാജകീയമായ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കും. പുരോഗതിയും അതുപോലെ സാമ്പത്തികമായ നേട്ടങ്ങളും ചിങ്ങം രാശിക്കാരെ തേടിയെത്തും. ഇവരുടെ ജീവിതം രാജാവിനെ പോലെയാവും. അക്ഷരാര്‍ത്ഥത്തില്‍ ഇവരുടെ തലവര തെളിഞ്ഞു എന്ന് പറയാം.

എന്ത് തൊട്ടാലും അതില്‍ നിന്നെല്ലാം വലിയ അളവില്‍ സമ്പത്ത് സ്വന്തമാക്കാനാവും. ബിസിനസുകാരെയും രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സംബന്ധിച്ച് ശുഭകരമായ കാലയളവായിരിക്കും. ഭാഗ്യത്തിന്റെ അകമ്പടി എന്ത് കാര്യം ചെയ്യുമ്പോഴും ഒപ്പമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+