പണമെത്താൻ ഇനി ദിവസങ്ങൾ മാത്രം; ഏപ്രിൽ അവസാനിക്കുന്നതിന് മുമ്പ് ഈ രാശിക്കാർക്ക് കുബേര ജീവിതം
ഗ്രഹങ്ങൾ രാശി മാറുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. സൂര്യ ശുക്ര സംയോഗം ഏപ്രിൽ 24 ന് സംഭവിക്കുകയാണ്. ഇതിലൂടെ വളരെ പ്രധാനപ്പെട്ട രാജയോഗം സൃഷ്ടിക്കപ്പെടും. ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നതോടെ ചില രാശിക്കാരുടെ ജീവിതത്തിൽ സമൃദ്ധിയുണ്ടാവും. സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയാറുള്ളത്. സമ്പത്ത്, മഹത്വം, സന്തോഷം എന്നിവയുടെ കാരകനാണ് ശുക്രൻ.
ഗ്രഹങ്ങൾ തങ്ങളുടെ രാശിമാറുമ്പോഴോ പരസ്പരം സംയോജിക്കുമ്പോഴോ ശുഭ- അശുഭ യോഗങ്ങൾ ഉണ്ടാവാറുണ്ട്. ജ്യോതിഷം അനുസരിച്ച് ഏപ്രിൽ 13 ന് സൂര്യൻ തന്റെ ഉന്നത രാശിയായ മേടത്തിൽ പ്രവേശിക്കും. അത് പോലെ ഏപ്രിൽ 24 ന് ശുക്രൻ മേടരാശിയിലും സംക്രമിക്കും. ഈ രാജയോഗത്തിലൂടെ അഞ്ച് രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നത്. ഈ രാശിക്കാർക്കൊപ്പം തന്നെ ഭാഗ്യമുണ്ടാകും. ഏതൊക്കെ രാശിക്കാരിടെ ജീവിതത്തിലാണ് മഹാ ഭാഗ്യം വരാൻ പോകുന്നതതെന്ന് നോക്കാം...

മേടം: മേടം രാശിക്കാരുടെ ജീവിതം ഈ സമയത്ത് മാറിമറിയും. സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് തീരുന്നതാണ്. മേട രാശിക്കാരുടെ ആത്മിവിശ്വാസം ഈ സമത്ത് കൂടും. തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ബിസിനസ്സ് രാഗത്താണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ അപ്രതീക്ഷിത വിജയം ഉണ്ടാവുന്നതാണ്. പുതിയ ആശയം നടപ്പാക്കാം.
തുലാം: ഈ രാശിക്കാർക്ക് ഏറ്റവും നല്ല സമയമാണ് ഇത്. ഈ രാജയോഗം ഇവരുടെ ജീവിതത്തിൽ വൻ നേട്ടങ്ങൾ ആണ് കൊണ്ടുവരിക. സാമ്പത്തികമായി പുരോഗതി ഉണ്ടാവും. ജീവിതത്തിൽ പുരോഗതി ഉണ്ടാവും. നിങ്ങൾക്ക് ഈ സമയത്ത് തൊഴിൽ രംഗത്ത് വലിയ നേട്ടം ഉണ്ടാവും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ അദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ ഇനി ഉയർച്ചയുടെയും സാമ്പത്തികമായ നേട്ടങ്ങളുടെയും സമയമാണ്. രാജയോഗത്തിലൂടെ ഇവരുടെ നേരം തെളിയും. എന്ത് ചെയ്താലും അതിൽ നിന്ന് ഉയരാൻ സാധിക്കും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സമയമാണ്. വളരെ ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബിസിനസ്സ് നിങ്ങൾക്ക് വന്നുചേരും. നല്ല കാര്യങ്ങൾ സംഭവിക്കും. ഈ രാശിക്കാർക്കൊപ്പം ഭാഗ്യം എപ്പോഴും ഉണ്ടാവും. ഭാഗ്യം തെളിയും.












Click it and Unblock the Notifications