Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി - നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹഹങ്ങളുടെ ഈ സ്ഥാനമാറ്റത്തെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും ബാധിക്കും.

'കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ട്, ഗവർണറെ കാണും'; നിതിൻ രാജിന്റെ മരണത്തിൽ സുരേഷ് ഗോപി
'കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ട്, ഗവർണറെ കാണും'; നിതിൻ രാജിന്റെ മരണത്തിൽ സുരേഷ് ഗോപി

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഗുണകരമായി വന്ന് ഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് അത് പ്രതികൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷത്തില്‍ ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. മലയാള മാസം അടിസ്ഥാനമാക്കി 12 രാശികളും ഉണ്ട്. ആകാശഗംഗയില്‍ കോടിക്കണക്കിന് നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളെയാണ് കണക്കാക്കിയിരിക്കുന്നത്.

Shukra Surya Yuti

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ഇവയെ നിഴല്‍ ഗ്രഹങ്ങള്‍ എന്നും വിളിക്കുന്നു. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും.

സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക

സൂര്യനെ ഒമ്പത് ഗ്രഹങ്ങളുടെയും രാജാവായിട്ടാണ് കണക്കാക്കുന്നത്. ശുക്രനാകട്ടെ സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ്. നിലവില്‍ സൂര്യന്‍ മീനം രാശിയിലാണ്. എന്നാല്‍ ഏപ്രില്‍ 14 ന് സൂര്യന്‍ മേടം രാശിയിലേക്ക് പ്രവേശിക്കും. ഏപ്രില്‍ 14 ചൊവ്വാഴ്ച രാവിലെ 09:38 നാണ് സൂര്യന്‍ മേട രാശിയില്‍ പ്രവേശിക്കുന്നത്. മെയ് 15 വരെ ഈ രാശിയില്‍ തുടരും. അതേസമയം നേരത്തെ തന്നെ ശുക്രന്‍ മേടം രാശിയിലുണ്ട്.

ഏപ്രില്‍ 26 വരെ മേടം രാശിയില്‍ സൂര്യ - ശുക്ര സംയോജനം നിലനില്‍ക്കും. ഇതുവഴി ജ്യോതിഷത്തിലെ പ്രധാനപ്പെട്ട ശുക്രാദിത്യയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം...

സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം
മേടം

മേടം രാശിയിലെ സൂര്യ-ശുക്ര സംയോജനം വഴി രൂപപ്പെടുന്ന ശുക്രാദിത്യയോഗം മേടം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തില്‍ ആണ് ശുക്രദിത്യ രാജയോഗം രൂപപ്പെടുന്നത്. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന പ്രണയം തുറന്ന് പറയാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാനാകും.

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് മേടം രാശിയിലെ സൂര്യ-ശുക്ര സംയോജനം വഴി രൂപപ്പെടുന്ന ശുക്രാദിത്യയോഗം അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും ആഗ്രഹിച്ച സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫറിനും സാധ്യത കാണുന്നു. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് മേടം രാശിയിലെ സൂര്യ-ശുക്ര സംയോജനം വഴി രൂപപ്പെടുന്ന ശുക്രാദിത്യയോഗം ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടാകും. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ ഗണ്യമായ ലാഭം കൊയ്യാനാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളുടെ കൈയിലെത്തും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ കഴിയും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+