Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജകീയ ജീവിതം ഉറപ്പ്, സമ്പത്ത് പണപ്പെട്ടി നിറയ്ക്കും; ഈ രാശിക്കാര്‍ സമൃദ്ധിയില്‍ ആറാടും

ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഒരാളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നതെല്ലാം രാശിമാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ്. അത്തരത്തില്‍ വമ്പന്‍ രാശിമാറ്റങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ നടക്കാനിരിക്കുകയാണ്. ശുക്രന്‍ ജൂലായ് 31ന് ചിങ്ങത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് പതിനാറിന് അതുപോലെ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ സ്വന്തം രാശിയായ ചിങ്ങത്തില്‍ പ്രവേശിക്കും.

ഇതിലൂടെ ചിങ്ങത്തില്‍ ശുക്രന്റെയും സൂര്യന്റെയും കൂടിച്ചേരല്‍ ഉണ്ടാവും. ഇതിന്റെ ഗുണം എല്ലാ രാശിക്കാര്‍ക്കും ലഭിക്കും. എന്നാല്‍ കൂടുതല്‍ നേട്ടങ്ങള്‍ മൂന്ന് രാശിക്കാരെ കാത്തിരിക്കു്ന്നുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കര്‍ക്കിടകം: സൂര്യ-ശുക്ര സംയോഗത്താല്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ ലഭിക്കും. സമ്പത്തില്‍ ആറാടാനുള്ള അവസരം ഇവര്‍ക്ക് വന്നുചേരും. ഈ രാശിയുടെ ധനത്തിന്റെയും സംസാരത്തിന്റെയും ഭവനത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് അവര്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളാണ് ലഭിക്കുക. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍ നേടിയെടുക്കാന്‍ സാധിക്കും.

രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്കും വിജയം കൈവരിക്കാനാണ്. വലിയ പുരോഗതി തന്നെ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ ലഭിക്കും. സുവര്‍ണകാലത്തിന്റെ വരവോടെ സമ്പത്തില്‍ കാര്യമായി വര്‍ധനവുണ്ടാവും. ബിസിനസിലും വന്‍ പുരോഗതി നേടാനാവും.

ധനു: സുര്യ-ശുക്ര സംയോഗത്താല്‍ ധനു രാശിക്കാര്‍ക്ക് രാജാവിനെ പോലെ വാഴാനാവും. എല്ലാ കാര്യങ്ങളും ശുഭകരമായി തന്നെ സംഭവിക്കും. ഈ രാശിയുടെ ഭാഗ്യ സ്ഥാനത്താണ് ഈ സംയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാവും. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളെല്ലാം വലിയ നേട്ടത്തിലേക്ക് നയിക്കും.

ബിസിനസുകാരാണെങ്കില്‍ അമ്പരപ്പിച്ച ലാഭം തന്നെ സ്വന്തമാക്കാനാവും. കുടുംബാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. അതുപോലെ ദാമ്പത്യ ജീവിതവും കിടിലനായിരിക്കും. രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനാവും. ഭാഗ്യം വര്‍ധിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരിക്കും. എല്ലാം കൊണ്ടും അനുകൂല സമയമായിരിക്കും ധനു രാശിക്കാര്‍ക്ക് ലഭിക്കുക.

ഇടവം: ശുക്ര സൂര്യ സംയോഗത്താല്‍ ഏറ്റവും ശുഭകരമായ കാലയളവാണ് ഇടവം രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്്. അതിനാല്‍ ഈ കാലയളവില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ബിസിനസുകാരാണെങ്കില്‍ വെച്ചടി കയറ്റമുണ്ടാവും.

വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. കരിയറില്‍ ഈ രാശിക്കാര്‍ക്ക് പുതിയ നേട്ടങ്ങള്‍ കൈവരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത ലഭിക്കും. ശമ്പളവര്‍ധനവും സ്വന്തമാക്കാനാവും. വാഹനം, വസ്തുവകകള്‍, എന്നിവ വാങ്ങാനുള്ള യോഗമുണ്ടാവും. റിയല്‍ എസ്‌റ്റേറ്റ്, ഭൂമി, വസ്തു എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്കും ഈ സമയം അനുകൂലമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+