പുതിയ വീടും കാറും... ഈ നാളുകാര്‍ക്ക് ശുക്രനുദിച്ചു; നവംബര്‍ വരെ രാജകീയ ജീവിതം
ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും വിധേയമാകാറുണ്ട്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റങ്ങള്‍ക്കും പറയുന്ന പേര്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും.
അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്ത്, ആഡംബരം, സുഖസൗകര്യങ്ങള്‍, സൗന്ദര്യം എന്നിവയുടെ കാരകനാണ് നവഗ്രഹങ്ങളില്‍ ഒന്നായ ശുക്രന്‍. നവംബര്‍ 6 വരെ ശുക്രന്‍ സ്വക്ഷേത്രത്തില്‍ ബലവാനായി തുടരും എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.
അതിനാല്‍ ഈ കാലയളവില്‍ ചില നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത സാമ്പത്തികനേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ശുക്രന് ആധിപത്യമുള്ള ഭരണി, പൂരം, പൂരാടം, ചിത്തിര നാളുകാര്‍ക്ക് ശുക്രന്റെ സ്ഥിതി വളരെ അനുകൂലമായിരിക്കും. എന്തൊക്കെ നേട്ടങ്ങളാണ് ഈ നക്ഷത്രത്തില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇക്കാലയളവില്‍ ലഭിക്കുക എന്ന് നോക്കാം..
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ സ്വക്ഷേത്രത്തിലെ സഞ്ചാരം ഏറെ ഗുണം ചെയ്യും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പഴയ വീട്ടില്‍ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറാനാകും. പുത്തന്‍ വീട്ടില്‍ രാജകീയമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.
പൂരം
ശുക്രന്റെ സ്വക്ഷേത്രത്തിലെ സഞ്ചാരം പൂരം നാളുകാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. ഏറെ നാളായി കാത്തിരിക്കുന്ന ഇഷ്ടപ്പെട്ട സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫറിന് വേണ്ട നടപടികളും മുന്നോട്ട് പോകും. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ അവസരം വന്നെത്തും. ഉന്നത മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിജയം സ്വന്തമാക്കാം.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ സ്വക്ഷേത്രത്തിലെ സഞ്ചാരം ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളിലൂടെ വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. ഇതെല്ലാം നിങ്ങളേയും കുടുബത്തേയും സാമ്പത്തികമായി സുരക്ഷിതരാക്കി തീര്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. കുടുംബാംഗഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും ദൃഢമാകും.
ചിത്തിര
ശുക്രന്റെ സ്വക്ഷേത്രത്തിലെ സഞ്ചാരം ചിത്തിര നക്ഷത്രക്കാര്‍ക്ക് അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനുള്ള സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദീര്‍ഘയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനുള്ള അവസരം മുന്നിലെത്തും. കൃഷി, വ്യാപാരം എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.


Click it and Unblock the Notifications
