ഫെബ്രുവരി 6 മുതല്‍ ജീവിതം മാറിമറിയും, ഈ രാശിക്കാര്‍ക്കിനി ശുക്രദശ... സമ്പത്തില്‍ ആറാടാം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സഞ്ചാരത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെ ജ്യോതിഷത്തില്‍ ഗ്രഹ സംക്രമണം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തെ ആകേയും വ്യക്തികളുടെ ജീവിതത്തില്‍ നേരിട്ടും ബാധിക്കുന്ന ഒന്നാണ്.
വ്യക്തികളുടെ ജീവിതത്തെ ഇത് വ്യത്യസ്ത തരത്തിലായിരിക്കും ബാധിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. ആകാശഗംഗയില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ടെങ്കിലും 27 നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്.
ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ്. നിലവില്‍ മകരം രാശിയിലാണ് ശുക്രന്റെ സഞ്ചാരം. എന്നാല്‍ ഫെബ്രുവരി ആറിന് ശുക്രന്‍ കുംഭം രാശിയിലേക്ക് മാറും. ഫെബ്രുവരി ആറിന് പുലര്‍ച്ചെ 12.52നാണ് ശുക്രന്‍ കുംഭം രാശിയിലേക്ക് മാറുന്നത്.
ശുക്രന്റെ കുംഭം രാശിയിലേക്കുള്ള മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അസാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്നും എന്തെല്ലാം ഭാഗ്യങ്ങളാണ് അവര്‍ക്ക് ലഭിക്കുക എന്നും നോക്കാം..
മേടം
ശുക്രന്റെ കുംഭം രാശിയിലേക്കുള്ള മാറ്റം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഇവരുടെ വരുമാനം വര്‍ധിക്കാനുള്ള സാധ്യത കാണുന്നു. അതിനാല്‍ ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും ലഭിച്ചേക്കാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. അതുവഴി സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ കുംഭം രാശിയിലേക്കുള്ള മാറ്റം ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് രംഗത്ത് വലിയ നേട്ടങ്ങള്‍ തേടിയെത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകും.
ചിങ്ങം
ശുക്രന്റെ കുംഭം രാശിയിലേക്കുള്ള മാറ്റം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കാനാകും. കുടുംബത്തില്‍ മംഗളകരമായ ചടങ്ങുകള്‍ നടക്കാന്‍ സാധ്യത കാണുന്നു. കുടുംബ ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും ഉണ്ടാകും. ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും.












Click it and Unblock the Notifications