Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും, സമ്പാദ്യം രണ്ടിരട്ടിയായി കൂടും, ശുക്രനല്ലേ ഉദിച്ചത്..; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷപ്രകാരം ഏറെ പ്രാധ്യാനമുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. സമ്പത്ത്, സ്‌നേഹം, ഐശ്വര്യം എന്നിവയുടെ കാരകനാണ് ശുക്രന്‍. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ശുക്രനുദിച്ചു എന്ന് പറയുന്നത് ഇക്കാരണത്താലാണ്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ബലവാനാണെങ്കില്‍ എല്ലാവിധ സുഖങ്ങളും ലഭിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

astrology

ശുക്രന്‍ ഇപ്പോള്‍ കര്‍ക്കടക രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഏറെ താമസിയാതെ ശുക്രന്‍ കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് നീങ്ങും. ഒക്ടോബര്‍ 2 ന് പുലര്‍ച്ചെ 1:02 ന് ആണ് ശുക്രന്‍ ചിങ്ങത്തില്‍ പ്രവേശിക്കുന്നത്. പിന്നീടുള്ള 32 ദിവസം ശുക്രന്‍ ചിങ്ങം രാശിയിലായിരിക്കും സഞ്ചരിക്കുക. ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകുന്നത് എന്ന് നോക്കാം.

മേടം

ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള പ്രവേശനം മേടം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തില്‍ ആണ് ശുക്രന്‍ ഉദിക്കുക. അത്തരമൊരു സാഹചര്യത്തില്‍ പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും. ഒന്നിച്ച് ദീര്‍ഘയാത്ര പോകാന്‍ അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും.

ഇടവം

ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള പ്രവേശനം ഇടവം രാശിക്ക് വളരെ നല്ലതാണ്. ഇടവം രാശിയുടെ ഭരണാധിപന്‍ ശുക്രന്‍ ആണ്. അതിനാല്‍ വലിയ ഭാഗ്യങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കും.

ചിങ്ങം

ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്കും ഗുണം ചെയ്യും. മനസിലുള്ള എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കും. സമൂഹത്തില്‍ ആദരവും ബഹുമാനവും വര്‍ധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് സാമ്പത്തികമായി ശക്തിപ്പെടാന്‍ സഹായിക്കും.

തുലാം

ചിങ്ങം രാശിയിലെ ശുക്രസംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ നല്‍കും. ഇക്കാലയളവില്‍ ഇവരുടെ വരുമാനം രണ്ടിരട്ടിയായി വര്‍ധിക്കും. പിതൃസ്വത്ത് താനെ കൈയില്‍ വന്ന് ചേരും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വിജയം കൈവരിക്കും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. ഏറെ നാളായി കാത്തിരുന്ന വിവാഹത്തിലെ തടസങ്ങള്‍ നീങ്ങി യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.

കുംഭം

ശുക്രന്റെ ചിങ്ങം രാശിയിലേക്കുള്ള പ്രവേശനം കുംഭം രാശിക്കാര്‍ക്ക് ശുഭകരമാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+