• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ വാഹനം, സമ്പത്ത്, പ്രണയസാഫല്യം... ഭാഗ്യങ്ങള്‍ ഒന്നൊന്നായി..; ഈ രാശിക്കാര്‍ക്ക് ശരിക്കും ശുക്രനുദിച്ചു

  • By Desk
Google Oneindia Malayalam News

ജ്യോതിഷത്തില്‍ ശുക്രന് വിശേഷപ്പെട്ട സ്ഥാനമാണ് ഉള്ളത്. ജ്യോതിഷം അറിയാത്തവര്‍ പോലും ശുഭകാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ശുക്രനുദിച്ചു എന്നാണ് പറയാറുള്ളത്. ഇപ്പോഴിതാ ശുക്രന്‍ ശരിക്കും ഉദിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഒക്ടോബര്‍ 2 ന് അസ്തമിച്ച ശുക്രന്‍ നവംബര്‍ 20 ന് പുലര്‍ച്ചെ ഉദിച്ചിട്ടുണ്ട്. ഇതോടെ മൂന്ന് രാശിക്കാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഭാഗ്യരേഖ തെളിഞ്ഞു എന്ന് തന്നെ പറയാം.

ജ്യോതിഷത്തില്‍ സമ്പത്ത്, ഐശ്വര്യം, സന്തോഷം, സൗന്ദര്യം, ശാരീരിക സന്തോഷം, ആര്‍ഭാടം തുടങ്ങിയവയുടെ അധിപന്‍ എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ശുക്രന്‍ അസ്തമിച്ചാല്‍ ഇവയെല്ലാം പലപ്പോഴും അപ്രസക്തമാകുകയും ചെയ്യും. 50 ദിവസത്തെ അസ്തമയത്തിന് ശേഷം ഇപ്പോള്‍ ശുക്രനുദിച്ചിരിക്കുകയാണ്. ഇതോടെ അസ്തമയ കാലത്ത് ശുഭകാര്യങ്ങള്‍ മാറി നിന്ന രാശിക്കാരെ ഇനി കാത്തിരിക്കുന്നത് അഭൂതപൂര്‍വമായ നേട്ടങ്ങളാണ്

1

വൃശ്ചികം രാശിക്കാര്‍ക്ക് ശുക്രന്റെ ഉദയം മൂലം ജീവിതത്തില്‍ സമ്പത്തും സുഖസൗകര്യങ്ങളും പ്രണയവും കൊണ്ടുവരും. ധനസമ്പാദനത്തിന് പുതിയ വഴി തുറക്കപ്പെടും. ബിസിനസില്‍ മികച്ച ലാഭം കൊയ്യാം. കാര്‍ഷിക മേഖലയിലും ധനസമ്പാദനത്തിന്റെ നാളുകളാണ്. കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും വരും.

ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍ജോലി നടരാജ് പെന്‍സില്‍ പാക്കിംഗ്.. ശമ്പളം 30000 രൂപ!! എടുത്ത് ചാടിയാല്‍ പണികിട്ടും; തട്ടിപ്പിന്റെ പുതുവഴികള്‍

2

ശമ്പള വര്‍ധന, സ്ഥാനക്കയറ്റം എന്നിവക്ക് സാധ്യത ഏറെയാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളില്ലാതെ കൈയിലെത്തും. വീട്ടില്‍ സന്തോഷവും സമാധാനവും കൈവരും. വിനോദയാത്രകള്‍ക്കും തീര്‍ത്ഥാടന യാത്രകള്‍ക്കും സാധ്യത കാണുന്നു.

റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍

3

കുംഭം രാശിക്കാര്‍ക്കും ശുക്രന്‍ നക്ഷത്രത്തിന്റെ ഉദയം മൂലം ഗുണങ്ങള്‍ ഏറെയാണ്. ശുക്രന്‍ അസ്തമിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ബിസിനസില്‍ വെച്ചടി വെച്ചടി കയറ്റമുണ്ടാകും. പുതിയ വാഹനം വാങ്ങാനും സാധ്യത കാണുന്നു.

ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണം'; ടിവിയില്‍ പോലും കാണരുതെന്ന് ബിജെപി, കാരണമിത്ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണം'; ടിവിയില്‍ പോലും കാണരുതെന്ന് ബിജെപി, കാരണമിത്

4

വ്യാപാരരംഗത്തുള്ളവര്‍ക്ക് വരുമാനം വര്‍ധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം. പങ്കാളിയില്‍ നിന്ന് സ്‌നേഹവും കരുതലും ലഭിക്കും. മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും വന്ന് ചേരും. ആരോഗ്യം സ്ഥിരമായിരിക്കും.

5

മീനം രാശിക്കാര്‍ക്ക് ശുക്രന്റെ ഉദയം ശുഭ ഫലങ്ങള്‍ നല്‍കും. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കും. പാതിവഴിയില്‍ നിര്‍ത്തിയ ജോലികള്‍ പൂര്‍ത്തീകരിക്കും. ലോണ്‍, ചിട്ടി എന്നിവ വഴി പണം നേരിട്ട് കൈയിലെത്തും. പഠനത്തിനോ ജോലിയ്ക്കോ വേണ്ടി വിദേശത്തേക്ക് പോകാനുള്ള സാധ്യത കാണുന്നു, ശ്രമം തുടരുക.

6

ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച സമയമാണ്. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വീട് പണി പൂര്‍ത്തിയാക്കും. മീനം രാശിക്കാരുടെ ഭാഗ്യരേഖ ഉച്ചസ്ഥായിയിലായതിനാല്‍ അപ്രതീക്ഷിതമായ പല ഭാഗ്യങ്ങളും കൈവരാന്‍ സാധ്യത. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി

English summary
Shukra Uday 2022: these 3 zodiac signs get extra ordinary benefits in shukra uday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X