Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? നാല് ദിവസത്തിനുള്ളില്‍ സമ്പത്ത് വന്ന് നിറയും.. അപൂര്‍വഭാഗ്യം!!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും എല്ലാം മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് കൂടാതെ ഗ്രഹങ്ങള്‍ ഓരോ രാശിയിലും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ഇതെല്ലാം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ ഉദായസ്തമയങ്ങള്‍ അനുകൂലമായാണ് ഭവിക്കുന്നത് എങ്കില്‍ മറ്റ് ചിലര്‍ക്ക് ഇത് പ്രതികൂലമായിരിക്കും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമ്പത്തിന്റേയും കാരകനാണ് ശുക്രന്‍. ശുക്രന്‍ മീനം രാശിയിലാണ് നിലവിലുള്ളത്. മാര്‍ച്ച് 17 ന് ഇതേ രാശിയില്‍ ശുക്രന്‍ അസ്തമിക്കും.

astrology

പിന്നീട് മാര്‍ച്ച് 23 ന് രാവിലെ 5.49 ന് മീനം രാശിയില്‍ തന്നെ ഉദിക്കുകയും ചെയ്യും. അസ്തമിച്ച് നാല് ദിവസത്തിനുള്ളില്‍ ശുക്രന്‍ വീണ്ടും ഉദിക്കുന്നത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് അതുല്യമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശികളെന്ന് നോക്കാം.

ഇടവം

ശുക്രന്റെ മീനം രാശിയിലെ അസ്തമയവും ഉദയവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനാകും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാനിടയാക്കും. കരിയറില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ബിസിനസില്‍ വലിയ ലാഭം കൊയ്യാനാകും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.

മകരം

മകരം രാശിക്കാര്‍ക്ക് ശുക്രന്റെ മീനം രാശിയിലെ അസ്തമയവും ഉദയവും ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ ഉണ്ടായേക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. വസ്തു സംബന്ധമായ ഇടപാടില്‍ നിന്ന് നേട്ടം കൊയ്യാം.

കുംഭം

ശുക്രന്റെ മീനം രാശിയിലെ അസ്തമയവും ഉദയവും കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. വിദേശത്ത് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+