എട്ട് ദിവസത്തിനുള്ളില്‍ ലഭിക്കാന്‍ പോകുന്നത് വന്‍ ഭാഗ്യം, ബംപര്‍ പോലും അടിച്ചേക്കാം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്വാധീനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് അത് വിപരീതഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ ഗുണപരമായിരിക്കും.
ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അനിതരസാധാരണമായ നേട്ടമാണ് ലഭിക്കുക. ഇത്തരമൊരു ഭാഗ്യം ചില രാശിക്കാര്‍ക്ക് കൈവന്നിരിക്കുകയാണ്. കര്‍ക്കടകം രാശിയില്‍ ശുക്രന്റെ ഉദയം അധികം വൈകാതെ സംഭവിക്കാന്‍ പോവുകയാണ്. ആഗസ്റ്റ് 18 ന് രാത്രി 7:17 ന് ആണ് കര്‍ക്കടകത്തില്‍ ശുക്രന്‍ ഉദിക്കുന്നത്.

ശുക്രന്റെ ഉദയത്തില്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ജാതകത്തില്‍ ശുക്രന്‍ ശക്തമായ സ്ഥാനത്ത് നിന്നാല്‍ അയാളുടെ ജീവിതത്തില്‍ ഒരു തരത്തിലും കുറവുണ്ടാകില്ല എന്നാണ് ജ്യോതിഷികള്‍പറയുന്നത്. ഇവരുടെ ജീവിതം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകുമത്രേ. ഏതൊക്കെ രാശിക്കാര്‍ക്കാണ് അത്തരത്തില്‍ നേട്ടമുണ്ടാകാന്‍ പോകുന്നത് എന്ന് നോക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിയിലെ ശുക്രന്റെ ഉദയം കര്‍ക്കടകം രാശിക്കാര്‍ക്ക് വലിയ നേട്ടം സമ്മാനിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജീവിതത്തില്‍ വലിയ വളര്‍ച്ചയാണ് ഈ രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. നിങ്ങളുടെ വ്യക്തിത്വത്തില്‍ വലിയ മാറ്റമുണ്ടാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലമാകും.
മകരം
കര്‍ക്കടകം രാശിയിലെ ശുക്രന്റെ ഉദയം മകരം രാശിക്കാര്‍ക്ക് വലിയ ഭാഗ്യനേട്ടങ്ങള്‍ പ്രദാനം ചെയ്യും. മകരം രാശിയുടെ ഏഴാം ഭാവത്തില്‍ ആണ് ശുക്രന്‍ ഉദിക്കുന്നത്. അതിനാല്‍ തന്നെ എന്ത് ചെയ്താലും ഭാഗ്യത്തിന്റെ അകമ്പടി ഈ രാശിക്കാര്‍ക്കുണ്ടാകും. മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തിലാക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങള്‍ തുടരാം. അപ്രതീക്ഷിത സമ്മാനം ലഭിക്കാന്‍ സാധ്യതയേറെയാണ്.
മീനം
കര്‍ക്കടകം രാശിയിലെ ശുക്രന്റെ ഉദയം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മീനം രാശിയുടെ നാലാം ഭാവത്തില്‍ ആണ് ശുക്രന്‍ ഉദിക്കുന്നത്. ഇതിലൂടെ എല്ലാ ഭൗതിക സുഖങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കും. പുതിയ വാഹനം, വസ്തു എന്നിവ വാങ്ങാന്‍ ഇക്കാലയളവില്‍ സാധിക്കും. പിതൃസ്വത്ത് കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.


Click it and Unblock the Notifications