Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും, സ്വര്‍ണം കൊണ്ട് മൂടും; ഇവരുടെ ശുക്രനുദിച്ചു

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചിലര്‍ക്ക് ഇത് മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചിലരെ സംബന്ധിച്ച് ഇത് വളരെ അനുകൂലമായിരിക്കും.

ജ്യോതിഷത്തില്‍ വലിയ പ്രത്യേകതകളുള്ള ഗ്രഹമാണ് ശുക്രന്‍. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍ ശുഭ സ്ഥാനത്തായിരിക്കുമ്പോള്‍ ലക്ഷ്മീ ദേവിയുടെ പ്രത്യേക അനുഗ്രഹവും ലഭിക്കും എന്നാണ് വിശ്വാസം. ഒരാളുടെ ജീവിതത്തില്‍ നല്ല കാര്യം സംഭവിക്കുമ്പോള്‍ അയാളുടെ ശുക്രനുദിച്ചു എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടില്‍ പണ്ട് മുതലെ ഉണ്ട്. ഇതാണ് അതിന് കാരണം.

ASTROLOGY

ഇന്നലെ മുതല്‍ ശുക്രന്‍ ചിങ്ങം രാശിയില്‍ വക്രഗതിയില്‍ ആണ് സഞ്ചരിക്കുന്നത്. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഇത് വലിയ അനുകൂലമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്രന്റെ ചിങ്ങം രാശിയിലുള്ള വക്രഗതി സഞ്ചാരം അനുകൂലമായി ഭവിക്കുന്നത് എന്ന് നോക്കാം.

ഇടവം

ശുക്രന്റെ ചിങ്ങം രാശിയിലെ വക്രഗതിയില്‍ ഉള്ള സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലമായ സമയമാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ സ്ഥലം മാറ്റത്തിന് സാധ്യത കാണുന്നു. ഇക്കാലയളവില്‍ വരുമാനത്തില്‍ വലിയ വര്‍ധനവ് പ്രകടമാകും. ഇത് നിങ്ങളുടെ ആസ്തിയിലും പ്രതിഫലിക്കും.

മിഥുനം

ശുക്രന്റെ ചിങ്ങം രാശിയിലെ വക്രഗതിയില്‍ ഉള്ള സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കും. ഇത് നിങ്ങളില്‍ മറ്റുള്ളവര്‍ക്ക് മതിപ്പ് തോന്നാന്‍ ഇടയാക്കും. ഏറെ നാളായി കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് സന്താനഭാഗ്യം കൈവരും. ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനുമായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം

ശുക്രന്റെ ചിങ്ങം രാശിയിലെ വക്രഗതിയില്‍ ഉള്ള സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വസ്തു സംബന്ധമായ ഇടപാടില്‍ ഇരട്ടി ലാഭം കൊയ്യാനാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

വൃശ്ചികം

ശുക്രന്റെ ചിങ്ങം രാശിയിലെ വക്രഗതിയില്‍ ഉള്ള സഞ്ചാരം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വരുമാനത്തില്‍ വലിയ വര്‍ധനക്ക് സാധ്യത കാണുന്നു. പിതൃസ്വത്ത് കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ഈ സമയം ഭാഗ്യത്തിന്റെ വലിയ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

ധനു

ശുക്രന്റെ ചിങ്ങം രാശിയിലെ വക്രഗതിയില്‍ ഉള്ള സഞ്ചാരം ധനു രാശിക്കാര്‍ക്ക് വലിയ നേട്ടമാകും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളുട കൈയില്‍ വന്ന് ചേരും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കും. ജോലിയില്‍ പുരോഗതിക്കുള്ള സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+