ഈ രാശിക്കാരാണോ? ഒക്ടോബര്‍ 10 കഴിഞ്ഞാല്‍ ധനനേട്ടം, ഉദ്ദിഷ്ടകാര്യലബ്ധി.. പുത്തന്‍കാറും മുന്നിലെത്തും
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും പന്ത്രണ്ട് രാശികളുമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും പ്രതിഫലിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രണം ഏറെ അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂല ഫലങ്ങളായിരിക്കും സമ്മാനിക്കുക. സൂര്യന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ എന്നിവ ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ്. എല്ലാ ഗ്രഹങ്ങളുടേയും രാജാവാണ് സൂര്യന്‍. ബുധനാകട്ടെ ഗ്രഹങ്ങളുടെ രാജകുമാരനും കര്‍മ്മത്തിന്റെ അധിപനാണ് ചൊവ്വ. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ് ശുക്രന്‍.

ഈ ഗ്രഹങ്ങളെല്ലാം ഒക്ടോബര്‍ മാസത്തില്‍ രാശി മാറാന്‍ പോകുന്നു എന്നതാണ് പ്രധാന സവിശേഷത. ഒക്ടോബര്‍ പത്തിന് ബുധന്‍ കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് പ്രവേശിക്കും. ഒക്ടോബര്‍ 13 ന് ശുക്രന്‍ തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്കും ഒക്ടോബര്‍ 17 ന് സൂര്യന്‍ കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്കും മാറും. ഒക്ടോബര്‍ 20 ന് ചൊവ്വ ഇടവം രാശിയില്‍ നിന്ന് കര്‍ക്കടക രാശിയിലേക്ക് എത്തും.
ഈ രാശി മാറ്റങ്ങളെല്ലാം ജ്യോതിഷത്തില്‍ ഏറെ സവിശേഷമാണ്. മാത്രമല്ല ചില രാജയോഗങ്ങള്‍ രൂപപ്പെടാനും ഗ്രഹ സംക്രമണങ്ങള്‍ കാരണമാകും. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. തുലാം രാശിയില്‍ ശുക്രനും സൂര്യനും കൂടിച്ചേരുന്നത് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കാന്‍ കാരണാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ശുഭകരമാകുന്നത് എന്ന് നോക്കാം.
ഇടവം
തുലാം രാശിയിലെ ശുക്ര-സൂര്യ സംയോഗം വഴി രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കാന്‍ ഇത് വഴി സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായി കുട്ടികളില്ലാത്തവര്‍ക്ക് സന്താനഭാഗ്യം കൈവരും.
ചിങ്ങം
തുലാം രാശിയിലെ ശുക്ര-സൂര്യ സംയോഗം വഴി രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലമാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം വരിക്കാന്‍ സാധിക്കും.
കന്നി
തുലാം രാശിയിലെ ശുക്ര-സൂര്യ സംയോഗം വഴി രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങള്‍ വഴി പലിശയടക്കം വലിയൊരു തുക കൈയിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും. വ്യക്തിജീവിതം മികച്ചതായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും.












Click it and Unblock the Notifications