സമ്പത്തില്‍ ആറാടാം... ഈ രാശിക്കാര്‍ക്ക് ശുക്രനുദിച്ചു, ഒപ്പം സൂര്യദേവന്റെ അനുഗ്രഹവും!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ആത്മവിശ്വാസം, ബഹുമാനം, അന്തസ്സ്, പിതൃത്വം എന്നിവയുടെ ഒരു ഘടകമായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. ശുക്രനാകട്ടെ ആഡംബരം, സമൃദ്ധി, സമ്പത്ത് എന്നിവയുടെ കാരകനാണ്. ഈ മാസം മകരം രാശിയില്‍ സൂര്യനും ശുക്രനും സംയോഗിക്കും.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത്തരത്തില്‍ മകരം രാശിയില്‍ സൂര്യനും ശുക്രനും സംയോഗിക്കുന്നത് വഴി ശുക്രാദിത്യ രാജയോഗം രൂപപ്പെടും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷമായ യോഗമാണിത്. ഈ രാജയോഗം ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ആ ഭാഗ്യ രാശിക്കാര്‍ ഏതൊക്കെയാണെന്നും എന്തെല്ലാം ഭാഗ്യങ്ങളാണ് അവരെ തേടിയെത്തുന്നത് എന്നും നോക്കാം.
ധനു
മകരം രാശിയിലെ ശുക്ര - സൂര്യ സംഗമം വഴി രൂപപ്പെടുന്ന ശുക്രാദിത്യയോഗം ധനു രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ രണ്ടാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ഏറെ നാളുകള്‍ക്ക് മുന്‍പ് കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. അതുവഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മീനം
മീനം രാശിക്കാര്‍ക്ക് മകരം രാശിയിലെ ശുക്ര - സൂര്യ സംഗമം വഴി രൂപപ്പെടുന്ന ശുക്രാദിത്യ യോഗം അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ 11-ാം ഭാവത്തില്‍ ആണ് രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് വരുമാനത്തില്‍ കാര്യമായ വര്‍ധനവ് പ്രതീക്ഷിക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ ഉയര്‍ന്ന് വരും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.
തുലാം
മകരം രാശിയിലെ ശുക്ര - സൂര്യ സംഗമം വഴി രൂപപ്പെടുന്ന ശുക്രാദിത്യയോഗം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിക്കാരുടെ നാലാമത്തെ ഭാവത്തില്‍ ആണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications