ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാവരുടേയും ജീവിതത്തെ സ്വാധീനിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. സൂര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ശുക്രനാകട്ടെ സമ്പത്തിന്റേയും ആഡംബരത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ്. ഒരാളുടെ ജാതകത്തില്‍ ശുക്രന് ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങള്‍ ലഭിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.
നിലവില്‍ ശുക്രന് മീനം രാശിയിലാണ് വിരാജിക്കുന്നത്. ഇനി മാര്‍ച്ച് 15 ന് ശേഷം സൂര്യനും ഈ രാശിയിലേക്ക് എത്തും. ഇതോടെ ശുക്രാദിത്യ രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിലെ വിശിഷ്ടമായ രാജയോഗമായാണ് ഇത് കണക്കാക്കുന്നത്. അതിനാല്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. ഏതൊക്കെ രാശിക്കാരിലാണ് ശുക്രാദിത്യ രാജയോഗം അനുഗ്രഹം ചൊരിയുക എന്ന് നോക്കാം...
മിഥുനം
മീനം രാശിയിയിലെ ശുക്ര - സൂര്യ സംയോഗം വഴി രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് മീനം രാശിയിയിലെ ശുക്ര - സൂര്യ സംയോഗം വഴി രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. ഈ കാലയളവില്‍ ജീവിതത്തില്‍ നിരവധി ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ് എന്ന് കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും
മീനം
മീനം രാശിയിയിലെ ശുക്ര - സൂര്യ സംയോഗം വഴി രൂപപ്പെടുന്ന ശുക്രാദിത്യ രാജയോഗം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ഇതെല്ലാം സാമ്പത്തികമായി നിങ്ങളെ വലിയ നിലയിലേക്ക് എത്തിക്കും. ആഗ്രഹങ്ങളൊക്കെ സഫലമാകും. ബിസിനസ് ആരംഭിക്കാനും നിലവിലുള്ള ബിസിനസ് വിപുലീകരിക്കാനും സമയം നല്ലതാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.
-
ഗൃഹോപകരണങ്ങള്‍, വാഹനം, പുതിയ വസ്ത്രാഭരണങ്ങള്‍ ഇവ കയ്യിലെത്തും, സ്തീകള്‍ക്ക് അഭീഷ്ടസിദ്ധി, വാരഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു












Click it and Unblock the Notifications